pulimoottil

പിണറായിക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം:   അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി

പിണറായിക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം:   അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലെത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം; മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര ബസിനു നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ തല്ലിച്ചതച്ച  കേസ് അട്ടിമറിയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി.  മുഖ്യമന്ത്രി വിഡി സതീശന്‍. റിപ്പോര്‍ട്ട് ഡിജിപിക്ക് മുന്നിലാണെന്നും സര്‍ക്കാരിന് മുന്നിലെത്തിയില്ലെന്നും നടപടിക്രമം തീരണമെന്നും ഇതില്‍ നടപടി എടുക്കുമ്പോള്‍ മാധ്യമിങ്ങള്‍  അറിഞ്ഞാല്‍ മതിയും തുറന്നടിച്ചു.

എസ് ഐടി റിപ്പോര്‍ട്ട് നിലവില്‍ ഡിജിപിക്ക് മുന്നിലാണുള്ളത്. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ലെന്നും സതീശന്‍ പറയുന്നു. ‘എംആര്‍ അജിത് കുമാറിന്റെ കേസില്‍ പല കാരണം കൊണ്ടും പലര്‍ക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങളല്ലെന്നും തീശന്‍ പറഞ്ഞു.

നവകേരള സദസ്സിനിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്‌കെഎസ്യു പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികളായ ഗണ്‍മാന്‍മാരെ രക്ഷിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ച് കേസ് ഡയറി തിരുത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  ഈ സംഭവത്തില്‍  അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Rescue mission for Pinarayi: Chief Minister says the report against Ajithkumar has not reached the government.

Share Email
LATEST excelnclexrn
Top