pulimoottil

ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്ക

ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്ക

വാഷിംഗ്ടണ്‍: ഇറാനെതിരായ വ്യോമാക്രമണ ങ്ങള്‍ പൂര്‍ത്തിയായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ചൊവ്വാഴ്ച്ച രാത്രിയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സെന്റ്‌കോം ഇക്കാര്യം വ്യക്തമാക്കിയത്.


ഹോര്‍മുസ് കടലിടുക്കിന് സമീപവും ഇറാന്റെ തീരപ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിരവധി  സൈനിക കേന്ദ്രങ്ങള്‍  ആക്രമിച്ചതായി സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണ പരമ്പരയിലൂടെ വാണിജ്യ കപ്പലുകള്‍ക്കും സാധാരണ നാവികര്‍ക്കുമെതിരെ ഭീഷണി ഉയര്‍ത്താനുള്ള ഇറാന്റെ ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനിലെ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കെതിരെ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തിയ അതേ ദിവസമാണ് ഈ ആക്രമണങ്ങള്‍ നടന്നതെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

us completes latest round of stricks

Share Email
LATEST excelnclexrn
Top