swayamvara
pulimoottil

കണ്ണൂരില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു: സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂരില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു: സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂര്‍: അതിഥി തൊഴിലാളിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുടിയാന്മലയിലാണഅ സംഭവം. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഭര്‍ത്താവ് രമേശനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അസം സ്വദേശി ഫിലിപ്പും സഹോദരി ഭര്‍ത്താവ് രമേശന്‍ അടക്കമുള്ളവര്‍ കണ്ണൂര്‍ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മില്‍ കുടുബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശന്‍ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. ഫിലിപ്പിന്റെ മൃതദേഹം കുളിമുറിയില്‍ ഒളിപ്പിക്കുകയും ചെയ്തു.

കുളിമുറിയില്‍ കഴുത്ത് അറുത്ത നിലയില്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികള്‍ ആണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ് രമേശിനെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Migrant worker murdered by having his throat slit in Kannur; brother-in-law in custody.
Share Email
LATEST excelnclexrn
More Articles
Top