ഇറാൻ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു

ഇറാൻ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു

തെഹ്‌റാൻ: ഇസ്രയേലുമായി നടന്ന യുദ്ധത്തെത്തുടർന്ന് ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ ഇറാൻ തുറന്നു. തെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചതായി ഇറാന്റെ ദേശീയ വാർത്താ ഏജൻസിയായ ‘ഇർന’ അറിയിച്ചു

വിമാന സർവീസുകളുടെ സമയം രാവിലെ അഞ്ചിനും വൈകീട്ട് ആറിനും ഇടയിൽ മാത്രമാണ് സർവീസുകൾ നടത്തുക. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ കേടുപാടുപറ്റിയ ഇസ്ഫഹാൻ, തബ്രിസ് വിമാനത്താവളങ്ങൾ തുറന്നിട്ടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവ പ്രവർത്തനമാരംഭിക്കുമെന്ന് ‘ഇർന’ വ്യക്തമാക്കി. 12 ദിവസത്തെ യുദ്ധത്തിനുശേഷം ജൂൺ 24-നാണ് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.

ഇറാന്മേൽ പുതിയ യുഎസ് ഉപരോധങ്ങൾ

ഇതിനിടെ, ഇറാന്റെ എണ്ണക്കയറ്റുമതിക്ക് യുഎസ് വ്യാഴാഴ്ച കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാഖി വ്യവസായി സലീം അഹമ്മദിനെയും അദ്ദേഹത്തിന്റെ യുഎഇ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന എണ്ണക്കമ്പനിയെയുമാണ് ഉപരോധിച്ചത്. ഇറാഖി എണ്ണയെന്നപേരിൽ സലീമിന്റെ കമ്പനി ഇറാനിൽനിന്ന് എണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ടെന്നാണ് യുഎസിന്റെ ആരോപണം.

Iran resumes domestic and international flights

Share Email
Top