തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; മരണം42 ആയി, 34 പേർക്ക് പരിക്ക്

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; മരണം42 ആയി, 34 പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 42 പേർ മരിച്ചു. സങ്കറെഡ്ഡി ജില്ലയിലെ പസമൈലാരം വ്യവസായികമേഖലയിലെ ‘സിഗാച്ചി’ കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ 34 പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച എട്ടരയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയിൽ വലിയതോതിൽ തീപടർന്നു. അപകടത്തിൽ മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. ആറുപേർ സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവർ ആശുപത്രിയിൽവെച്ചും മരിച്ചെന്നാണ് വിവരം.

വിവിധയിടങ്ങളിൽനിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവസമയം 150ഓളം തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 90 പേരോളം പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിനടുത്തായി ജോലിചെയ്യുകയായിരുന്നു. പരിക്കേറ്റ 34 പേരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവരങ്ങൾ തേടി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Massive explosion at chemical factory in Telangana; 12 dead, 34 injured

Share Email
LATEST
Top