യുഎസിൽ വിദേശികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അവരെ പൗരത്വത്തിൽ നിന്നും പുറത്താക്കാനുള്ള പുതിയ നിയമം

യുഎസിൽ വിദേശികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അവരെ പൗരത്വത്തിൽ നിന്നും പുറത്താക്കാനുള്ള പുതിയ നിയമം

എബി മക്കപ്പുഴ 

വാഷിങ്ടൺ ഡി സി: വിദേശികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പൗരത്വം റദ്ദാക്കുന്ന പുതിയ നിയമം യുഎസ് പുറത്തിറക്കി. ഏകദേശം രണ്ടര കോടി ആളുകളെ ഈ നിയമം ബാധിക്കും.

ഇനി മുതൽ കുറ്റം ചെയ്താൽ പ്രതിക്ക് വക്കിലിനെ നിയമിക്കാനോ വാദിക്കാനോ അവസരം ലഭിക്കയില്ല.യുഎസിൽ വിദേശികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അവരെ പൗരത്വത്തിൽ നിന്നും പുറത്താക്കാനുള്ള പുതിയ നിയമം അവതരിപ്പിച്ചു. നിയമപരമായി പൗരത്വം നേടിയ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണം.

2025 ജൂൺ 11 ന് യുഎസ് മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇതിൽ പ്രത്യേക സാഹചര്യങ്ങളിൽ വിദേശികളുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പറയുന്നുണ്ട്. ഒരു വിദേശി അനധികൃതമായാണ് യുഎസിൽ പൗരത്വം നേടിയിട്ടുള്ളതെങ്കിൽ അവരുടെ പൗരത്വം നഷ്ടപ്പെടാം. അതുപോലെ പ്രധാനപ്പെട്ട വിവരങ്ങൾ മാർച്ച് വെച്ച് പൗരത്വം നേടിയാലും പൗരത്വം നഷ്ടമായേക്കും.

ഏകദേശം 2.5 കോടി ജനങ്ങൾ യുഎസിൽ പൗരത്വം നേടിയിട്ടുണ്ടെന്ന് ദി ഗാഡിയൻ റിപ്പോർട്ട് ചെയ്തു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇത്രയും ആളുകൾക്ക് തിരിച്ചടി തന്നെയായിരിക്കും.

യുഎസിൽ സാധാരണയായി ക്രിമിനൽ കേസുകളിൽ ഏർപ്പെടുന്ന വിദേശികൾക്ക് ഒരു വക്കിലിനെ നിയമിക്കാനും അവരെ വച്ച് കോടതിയിൽ വാദിക്കാനും അവസരം ഉണ്ട്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രതിക്ക് ഒരു വക്കിലിനെ വച്ച് വാദിക്കാൻ അവസരം ലഭിക്കുകയില്ല. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാലും ഇല്ലെങ്കിലും പൗരത്വം റദ്ദാക്കാൻ സർക്കാരിന് അനുവാദം നൽകുന്നുണ്ട്.

പുതിയ നിയമം യുഎസിന് ഭീഷണിയായവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്നതാണെന്ന് സർക്കാരിന്റെ മെമ്മോയിൽ പറഞ്ഞു. ‘യുദ്ധക്കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, അല്ലെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയവർ, അതുപോലെ ക്രിമിനൽ പശ്ചാത്തലമുള്ളവർ, ഗ്യാങ് അംഗങ്ങൾ’ എന്നിവരെയേ ലക്ഷ്യം വച്ച് ഇറക്കിയിരിക്കുന്നതാണെന്ന് റിപ്പോർട്ടുകളുണ്ട്.

ഇമ്മിഗ്രേഷൻ ഫോമുകളിൽ തെറ്റായ വിവരങ്ങൾ നൽകുക, സാമ്പത്തിക തട്ടിപ്പ് നടത്തുക, മറ്റ് തട്ടിപ്പുകൾ നടത്തുക, യുഎസ് അറ്റോർണിസ് ഓഫീസിൽ നിന്നുള്ള കേസുകൾ, മറ്റ് ക്രിമിനൽ കേസുകൾ എല്ലാം ഇതിൽ ഉൾപെടും.

New law to strip foreigners of US citizenship if they commit crimes

Share Email
LATEST
Top