എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങൾ അതിശക്തമാക്കി  വി.ഡിയും കെ സിയും ചെന്നിത്തലയും

എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങൾ അതിശക്തമാക്കി  വി.ഡിയും കെ സിയും ചെന്നിത്തലയും

തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തി നായുള്ള പേരു മുറുകുന്നതിനിടെ എം എൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ സജീവ നീക്കങ്ങളുമായി വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോ പാലും.  63 കോണ്‍ഗ്രസ് എംഎല്‍എമാരിൽ ഭൂരിപക്ഷം ആളുകളുടേയും പിന്തുണ സ്വന്തമാക്കാനുള്ള നീക്കമാണ് മൂന്നു ക്യാമ്പുകളിലും സജീവമായി നടക്കുന്നത്. 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെ ന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണ ത്തിനുള്ള സാമ്പത്തിക സഹായത്തിലും കെ സി വേണുഗോപാല്‍ വഹിച്ച പങ്ക് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്ന് ഇവര്‍ വിശ്വസിക്കു ന്നു.പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍ഡിഎഫിനെതിരെ നടത്തിയ പോരാട്ടവും പൊതുജനസമ്മതിയും തനിക്ക് അനുകൂലമാകുമെന്ന് വി ഡി സതീശന്‍ കരുതുന്നു. യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന്‍ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. പ്രവർത്തന പരി ചയമാണ് ചെന്നിത്തല ആയുധമാക്കുന്നത്.

VD, KC and Chennithala have intensified their moves to secure the support of MLAs.

Share Email
Top