ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൈംഗീക കുറ്റവാളി ജഫ്രി എപ്സ്റ്റീന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. എന്നെക്കുറിച്ച് ഏറെ അന്വേഷണങ്ങള്‍ നടത്തി. ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു കൈയെഴുത്ത് പ്രതിയിലുള്ള ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ കോടതിയാണ് കത്തു പുറത്തുവിട്ടത്.
ദി ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ അപേക്ഷ പരിഗണിച്ച് ന്യൂയോര്‍ക്കിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കെന്നത്ത് കാരസിന്റെ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യാ കുറിപ്പ് പുറത്തുവിട്ടത്. എപ്സ്റ്റീന്‍ മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ് ഈ കത്തെത്താണ് സൂചന. തനിക്ക് വിടപറയാന്‍ വേണ്ട സമയം തിരഞ്ഞെടുക്കാന്‍ കഴിയുന്നതും ഒരു അനുഭവമാണെന്നും കത്തില്‍ പറയുന്നു. എപ്സ്റ്റീന്‍ ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു മുമ്പാണ് ഈ കത്ത് എഴുതിയതെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
2019 ഓഗസ്റ്റിലാണ് ജഫ്രി എപ്സ്റ്റീനെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു അധികൃതരുടെ കണ്ടെത്തല്‍. എന്നാല്‍ കലപാതകമാണോ എന്ന സംശയങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നു. എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയിട്ടുളളത്.
Investigations were conducted about me… nothing was found: Sex offender Jeffrey Epstein’s suicide note released















