യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർത്ഥനയെ തുടർന്ന് പ്രമുഖ കൂൾഡ്രിങ്ക് ബ്രാൻഡായ കൊക്കോ-കോള കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കാൻ ഉള്ള തീരുമാനം സ്വീകരിക്കുന്നതായി അറിയിച്ചു . ട്രൂത്ത് സോഷ്യലിൽ പോസ്റ്റുചെയ്ത ഒരു സന്ദേശത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“കൊക്കോ-കോള കൃത്രിമ മധുരം ഒഴിവാക്കി കരിമ്പ് പഞ്ചസാര ഉപയോഗിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ട്. അവർക്കും അതിന് നന്ദിയും,” എന്നാണ് ട്രംപിന്റെ പോസ്റ്റ്.
ഇതുവരെ കമ്പനി ഔദ്യോഗികമായി ഈ മാറ്റം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ട്രംപിന്റെ അഭിപ്രായം സ്വീകരിക്കുന്നതായി കോർപ്പറേറ്റ് പ്രസ്താവനയിൽ കമ്പനി അറിയിച്ചു. “ഉൽപ്പന്നങ്ങളുടെ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടനെ അറിയിക്കപ്പെടും,” എന്നും അവർ പ്രതികരിച്ചു .
കൃത്രിമ മധുരം പ്രയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ട്രംപിന്റെ ആരോഗ്യമന്ത്രി റോബർട്ട് എഫ്. കെന്നഡി മുൻപ് നിരവധി തവണ വ്യക്തമാക്കിയിരുന്നു. കോൺ സിറപ്പ് അടിസ്ഥാനമാക്കിയുള്ള മധുരം 1980കളിൽ യു.എസിൽ വ്യാപകമായി ഉപയോഗം തുടങ്ങിയതുമുതലാണ് വിമർശനം ശക്തമായത്.
ട്രംപ് ഡയറ്റ് കൊക്കോ-കോളയുടെ വലിയ ആരാധകനായിരുന്നുവെന്നും എന്നാൽ ആരോഗ്യപരമായ ആശങ്കകൾ അദ്ദേഹം നേരിട്ട് തുറന്ന് പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
A New Sweetener for Coca-Cola; Change Follows Trump’s Request













