swayamvara
pulimoottil

ഫറോക്കിൽ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ഫറോക്കിൽ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കോഴിക്കോട്: ഫറോക്കിൽ സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കോഴിക്കോട് ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത അസം സ്വദേശിയായ പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്.

വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാനിരിക്കെയാണ് ഈ സംഭവം. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Share Email
LATEST excelnclexrn
More Articles
Top