ചാർളി കിർക്കിൻ്റെ കൊലപാതകം: പ്രമേയത്തിനെതിരെ 58 ഡെമോക്രാറ്റുകൾ, വോട്ട് ചെയ്ത് ഇന്ത്യൻ വംശജരും

ചാർളി കിർക്കിൻ്റെ കൊലപാതകം: പ്രമേയത്തിനെതിരെ 58 ഡെമോക്രാറ്റുകൾ, വോട്ട് ചെയ്ത് ഇന്ത്യൻ വംശജരും

വാഷിംഗ്ടൺ: ചാർളി കിർക്കിൻ്റെ കൊലപാതകത്തെ അപലപിക്കാനും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനും ആവശ്യപ്പെട്ടുള്ള പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തി 58 ഡെമോക്രാറ്റുകൾ. ഇന്ത്യൻ വംശജരായ പ്രമീള ജയപാൽ, രാജാ കൃഷ്ണമൂർത്തി എന്നിവരും എതിർത്ത് വോട്ട് ചെയ്തു. 310-നെതിരെ 58 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇന്ത്യൻ വംശജനായ റോ ഖന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ലളിതമായ പ്രമേയത്തെ ഡെമോക്രാറ്റുകൾ എതിർത്തത് ഭ്രാന്തമായ നടപടിയാണെന്ന് മാഗ (MAGA) വിമർശിച്ചു. പ്രമേയത്തെ അനുകൂലിച്ച് 310 വോട്ടുകൾ ലഭിച്ചപ്പോൾ, 58 ഡെമോക്രാറ്റുകൾ എതിർക്കുകയും, 38 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും, 22 പേർ വോട്ട് ചെയ്യാതിരിക്കുകയും ചെയ്തു.
ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ അവതരിപ്പിച്ച അഞ്ച് പേജുള്ള പ്രമേയത്തിൽ, കിർക്കിനെ ധീരനായ അമേരിക്കൻ ദേശസ്നേഹി എന്നും, സത്യം ഉയർത്തിപ്പിടിക്കാനും, ധാരണ വളർത്താനും, റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താനും ശ്രമിച്ച വ്യക്തിയായും വിശേഷിപ്പിക്കുന്നു. 165 റിപ്പബ്ലിക്കൻ ഹൗസ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.

അതേസമയം, ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രിസ്, പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് തൻ്റെ ടീമിനോട് ആവശ്യപ്പെട്ടെങ്കിലും, വോട്ടെടുപ്പിൽ സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനമെടുക്കാൻ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

Share Email
LATEST excelnclexrn
More Articles
Top