swayamvara
pulimoottil

കുടുംബവഴക്ക്; പാലക്കാട് ഭർത്താവ് യുവതിയെ കൊന്നു

കുടുംബവഴക്ക്; പാലക്കാട് ഭർത്താവ് യുവതിയെ കൊന്നു
Share Email

മണ്ണാർക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് യുവതിയെ കല്ല് നിറഞ്ഞ ക്വാറിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. എളമ്പുലാശ്ശേരിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാടക വീട്ടിൽ താമസിച്ചിരുന്ന യോഗേഷും ഭാര്യ അഞ്ജുവും തമ്മിൽ രാത്രിയിൽ വഴക്കുണ്ടായി. ഇതിനിടെ, യോഗേഷ് അഞ്ജുവിനെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയായിരുന്നു. സമീപത്തുള്ള കല്ല് നിറഞ്ഞ ക്വാറിയിലേക്ക് വീണ അഞ്ജു തൽക്ഷണം മരിച്ചു.

കോട്ടയം സ്വദേശിനിയായ അഞ്ജുമോൾക്ക് ഒരു വയസ്സുള്ള മകനുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
Top