എന്‍.എസ്.എസ്.ഓഫ് ഹഡ്‌സണ്‍വാലി, ന്യൂയോര്‍ക്കിന്റെ ഓണാഘോഷം വര്‍ണാഭമായി

എന്‍.എസ്.എസ്.ഓഫ് ഹഡ്‌സണ്‍വാലി, ന്യൂയോര്‍ക്കിന്റെ ഓണാഘോഷം വര്‍ണാഭമായി

ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡ് കൗണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹഡ്‌സണ്‍വാലി റീജിയണിലെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഓണാഘോഷം 2025 ഓഗസ്റ്റ് 31 ഞായറാഴ്ച ഓറഞ്ച്ബര്‍ഗിലുള്ള ‘സിത്താര്‍’പാലസില്‍ആഘോഷിച്ചു. സെക്രട്ടറി പത്മാവതി നായര്‍ ആമുഖ പ്രഭാഷണം നടത്തി.

പ്രഥമ വനിത ജഗദമ്മ നായര്‍, മുഖ്യാതിഥി കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി സിനു നായര്‍, കെഎച്ച്എന്‍എ എത്തിക് കമ്മിറ്റി മെമ്പര്‍ സുധാ കര്‍ത്താ, സംഘടനയുടെ രക്ഷാധികാരി ഡോ. പി.ജി. നായര്‍, സെക്രട്ടറി പത്മാവതി നായര്‍, ട്രഷറര്‍ കൃഷ്ണകുമാര്‍, പ്രസിഡന്റ് ജി.കെ.നായര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. രാധാമണി. നായര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജി.കെ.നായര്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സ്വാഗത പ്രസംഗം നടത്തി.

മുഖ്യാതിഥി സിനു നായര്‍ ഫ്‌ലോറിഡയില്‍ വച്ചു നടക്കുന്ന അടുത്ത കെഎച്ച്എന്‍എ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്ത് ഓണ ഓണസന്ദേശം നല്കി .റോക്ക്ലാന്‍ഡ് കൗണ്ടി ഭജന സംഘം കണ്‍വീനറും ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ജയപ്രകാശ് നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകരായ ഡോ. പി.ജി. നായര്‍, ഗോപിനാഥ മേനോന്‍ എന്നിവരെ സെക്രട്ടറി പത്മാവതി നായരും പ്രസിഡന്റ് ജി.കെ. നായരും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

സുജിത് കുമാര്‍ ഹൃദ്യമായ ഓണപ്പാട്ടുകള്‍ പാടി രാധാമണി നായര്‍, ജയപ്രകാശ് നായര്‍, മുരളി പണിക്കര്‍ എന്നിവര്‍ ഹൃദ്യമായി ഓണക്കവിതകള്‍ ആലപിച്ചു.എന്‍.എസ്.എസ്. ഓഫ് ഹഡ്‌സണ്‍വാലിയുടെ വെബ്‌സൈറ്റ് പുന:ക്രമീകരിച്ച് അതിനു സാരഥ്യം വഹിച്ച ശരത്ത് കണ്ടനാടും മകള്‍ ദിയ ശരത്തും കൂടി അതിന്റെ ദൃശ്യാവിഷ്‌കരണം നടത്തി. മെയ് മാസം മുതല്‍ ഒരു ക്വാര്‍ട്ടറില്‍ ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെ ‘ജന്മദിനം’ കേക്കു മുറിച്ച് ആഘോഷിച്ചു. തുടര്‍ന്ന് സിത്താര്‍ പാലസ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഓണമാമാങ്കം പൂര്‍ണമാക്കി.

ഗോപിനാഥ് കുറുപ്പ് എം.സി.യായി പ്രവര്‍ത്തിച്ചു. ട്രഷറര്‍ കൃഷ്ണകുമാര്‍ നല്‍കിയ നന്ദി പ്രഭാഷണത്തിനു ശേഷം ഓണാഘോഷത്തിന് തിരശ്ശീല വീണു.

വെബ്: https://www.nssohv.org/

വാര്‍ത്ത: ജയപ്രകാശ് നായര്‍

NSS of Hudson Valley, New York’s Onam celebration becomes colorful

Share Email
Top