യുഎൻ വേദിയിൽ ട്രംപിനെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ; ‘നൊബേൽ സമ്മാനത്തിന് ഏറ്റവും യോഗ്യൻ, ധീരമായ നിലപാട് യുദ്ധം അവസാനിപ്പിച്ചു’

യുഎൻ വേദിയിൽ ട്രംപിനെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ; ‘നൊബേൽ സമ്മാനത്തിന് ഏറ്റവും യോഗ്യൻ, ധീരമായ നിലപാട് യുദ്ധം അവസാനിപ്പിച്ചു’

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് വഴിതുറന്നത് മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ധീരമായ ഇടപെടലാണ് എന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. യുഎൻ പൊതുസഭയിലാണ് പാകിസ്ഥാന്‍റെ അവകാശപ്പെട്ടു. ട്രംപിന്‍റെ ഈ ധീരമായ നിലപാട് യുദ്ധം അവസാനിപ്പിച്ചെന്നും ദക്ഷിണേഷ്യയെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ, ട്രംപിനെ നൊബൽ സമാധാന സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത പാകിസ്ഥാൻ, ഈ പുരസ്‌കാരം ലഭിക്കാൻ അദ്ദേഹമാണ് ഏറ്റവും യോഗ്യൻ എന്നും അഭിപ്രായപ്പെട്ടു. അതേസമയം, കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ യുദ്ധം തുടങ്ങുകയായിരുന്നുവെന്ന് ഷെരീഫ് ആരോപിച്ചു. എന്നാൽ, പാകിസ്ഥാൻ സൈന്യം വൻ വിജയം കൈവരിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഏഴ് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയെന്നും, ഈ സൈനിക വിജയം ‘ഓപ്പറേഷൻ ബുൻയാൻ അൽ-മാർസൂസ്’ എന്ന പേരിൽ രാജ്യമെങ്ങും ‘യൗം-ഇ-തശ്ക്കൂർ’ ആയി ആഘോഷിച്ചുവെന്നും ഷെഹബാസ് ഷെരീഫ് വിശദീകരിച്ചു.

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുക എന്നതാണ് പാകിസ്ഥാൻ വിദേശനയം എന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഈ നേതൃത്വത്തെ ‘പ്രവർത്തനക്ഷമമായ നയതന്ത്രത്തിന്റെ വിജയം’ എന്ന് പ്രശംസിച്ച അദ്ദേഹം, ഈ സമാധാന ശ്രമങ്ങൾ പ്രദേശത്ത് സ്ഥിരമായ സമാധാനത്തിന് അടിസ്ഥാനമാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസ്, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുടെ ഇടപെടലിനെയും അദ്ദേഹം എടുത്തുപറഞ്ഞു.

Share Email
LATEST excelnclexrn
More Articles
Top