swayamvara
pulimoottil

ഇന്ത്യക്കാർക്ക് തിരിച്ചടി; യുഎസ് വിസ അഭിമുഖ നിയമങ്ങൾ കടുപ്പിച്ചു, വിദേശ രാജ്യങ്ങളിൽ അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിന് വിലക്ക്

ഇന്ത്യക്കാർക്ക് തിരിച്ചടി; യുഎസ് വിസ അഭിമുഖ നിയമങ്ങൾ കടുപ്പിച്ചു, വിദേശ രാജ്യങ്ങളിൽ അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിന് വിലക്ക്

വാഷിംഗ്ടൺ: യുഎസ് നോൺ-ഇമിഗ്രന്റ് വിസ (എൻ.ഐ.വി.) അപേക്ഷകർക്ക് ഇനിമുതൽ സ്വന്തം രാജ്യത്തോ, അല്ലെങ്കിൽ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമെ അഭിമുഖത്തിന് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കൂ. നിലവിലെ വിസ നിയമങ്ങൾ കടുപ്പിച്ചു കൊണ്ടുള്ള ഈ പുതിയ പ്രഖ്യാപനം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അപേക്ഷകർക്ക് വലിയ തിരിച്ചടിയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റാണ് പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചത്.

​യുഎസ് എംബസികളിൽ വിസ അഭിമുഖത്തിന് നേരിടുന്ന വലിയ കാലതാമസം കാരണം പലരും മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. ഈ പ്രവണത അവസാനിപ്പിക്കാനാണ് യുഎസ് ഭരണകൂടത്തിൻ്റെ ഈ നീക്കം. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, “നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകർ യുഎസ് എംബസിയിലോ കോൺസുലേറ്റിലോ അവരുടെ പൗരത്വമുള്ള രാജ്യത്തോ താമസിക്കുന്ന രാജ്യത്തോ വെച്ച് അഭിമുഖം ഷെഡ്യൂൾ ചെയ്യണം” എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

ഇന്ത്യക്കാർക്ക് പുതിയ നിയമം ബാധകമാകും

​പുതിയ നടപടി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കും. വിസ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞ വർഷങ്ങളിൽ സിംഗപ്പൂർ, തായ്‌ലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ അപേക്ഷ സമർപ്പിച്ച നിരവധി ഇന്ത്യക്കാരുണ്ട്. ഇനിമുതൽ യുഎസിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടി വരുന്ന ഇന്ത്യക്കാർക്ക് ബി1 (ബിസിനസ്), ബി2 (ടൂറിസം) തുടങ്ങിയ വിസകൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കില്ല. ഇവർ സ്വന്തം രാജ്യത്തെ യുഎസ് എംബസിയെയോ കോൺസുലേറ്റിനെയോ മാത്രമെ ആശ്രയിക്കാൻ പാടുള്ളൂ. ഇത് വിസ നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കുമോ എന്ന് ആശങ്കയുയർത്തിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top