swayamvara
pulimoottil

ലോകത്തെ അമ്പരിപ്പിച്ച് ട്രംപിന്‍റെ കടുത്ത തീരുമാനം, 20 വർഷത്തിലേറെ ചരിത്രമുള്ള ജി20യിൽ ആദ്യം; ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല, സഹായങ്ങളും നിർത്തലാക്കും

ലോകത്തെ അമ്പരിപ്പിച്ച് ട്രംപിന്‍റെ കടുത്ത തീരുമാനം, 20 വർഷത്തിലേറെ ചരിത്രമുള്ള ജി20യിൽ ആദ്യം; ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല, സഹായങ്ങളും നിർത്തലാക്കും

വാഷിംഗ്ടൺ: അടുത്ത വർഷം യുഎസ് ആതിഥേയത്വം വഹിക്കുന്ന ജി20 പരിപാടികളിൽ ദക്ഷിണാഫ്രിക്കയെ പങ്കെടുക്കാൻ ക്ഷണിക്കില്ലെന്നും, ആഫ്രിക്കൻ രാജ്യത്തിന് നൽകുന്ന സഹായങ്ങൾ ഉടൻ നിർത്തലാക്കുമെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “എന്‍റെ നിർദ്ദേശപ്രകാരം, അടുത്ത വർഷം ഫ്ലോറിഡയിലെ ഗ്രേറ്റ് സിറ്റി ഓഫ് മിയാമിയിൽ വെച്ച് നടക്കുന്ന 2026-ലെ ജി20 ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷണം ലഭിക്കുന്നതല്ല,” ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

“ലോകത്ത് ഒരിടത്തും അംഗത്വം അർഹിക്കാത്ത ഒരു രാജ്യമാണ് തങ്ങളെന്ന് ദക്ഷിണാഫ്രിക്ക ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുന്നു. അവർക്കുള്ള എല്ലാ പേയ്മെന്‍റുകളും സബ്സിഡികളും ഞങ്ങൾ ഉടൻ പ്രാബല്യത്തിൽ നിർത്തലാക്കാൻ പോകുകയാണ്.” ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുന്നത് അഭൂതപൂർവമായ നടപടിയാണ്. 20 വർഷത്തിലേറെ ചരിത്രമുള്ള ജി20-യിൽ നിന്ന് ഒരു രാജ്യത്തെ പൂർണ്ണമായും ഒഴിവാക്കുന്നത് ഇത് ആദ്യമായായിരിക്കും. ട്രംപിന്‍റെ ഈ പ്രസ്താവനയോട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ രാമഫോസ പിന്നീട് പ്രതികരിച്ചു. ട്രംപിൻ്റെ നടപടി “ഖേദകരമാണ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Share Email
LATEST excelnclexrn
More Articles
Top