യുഎസിന് ആശ്വാസ വാർത്ത! 4.5 വർഷത്തിനിടെ ആദ്യമായി പെട്രോൾ വില ഗാലന് 3 ഡോളറിന് താഴേക്ക്!

യുഎസിന് ആശ്വാസ വാർത്ത! 4.5 വർഷത്തിനിടെ ആദ്യമായി പെട്രോൾ വില ഗാലന് 3 ഡോളറിന് താഴേക്ക്!

ന്യൂയോർക്ക്: അമേരിക്കയിൽ നാലര വർഷത്തിനിടെ ആദ്യമായി സാധാരണ പെട്രോളിന്റെ ദേശീയ ശരാശരി വില ഒരു ഗാലന് 3 ഡോളറിന് താഴെയായി. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (AAA) പുറത്തുവിട്ട റിപ്പോർട്ടാണ് ഇത് സ്ഥിരീകരിക്കുന്നത്. വർഷങ്ങളായി ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവും അമേരിക്കക്കാരെ അലട്ടുന്നതിനിടയിൽ ഈ വിലക്കുറവ് വലിയ ആശ്വാസമായി മാറുകയാണ്.

തിങ്കളാഴ്ച 3.001 ഡോളറായിരുന്ന ദേശീയ ശരാശരി ചൊവ്വാഴ്ച 2.998 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഏകദേശം 6 സെന്റിന്റെ കുറവുണ്ടായി. 2021 മെയിനു ശേഷം ആദ്യമായാണ് ശരാശരി വില 3 ഡോളറിന് താഴെ എത്തുന്നത്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ശരാശരി വില 3.05 ഡോളറായിരുന്നു, അതായത് ഇപ്പോൾ അല്പം കുറവാണ്. എന്നാൽ കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധനയുണ്ടായിരുന്നു.

രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വില ഇതിലും വളരെ കുറവാണ്. AAAയുടെ കണക്കനുസരിച്ച്, ന്യൂ മെക്സിക്കോ, സൗത്ത് കരോലിന, വിസ്കോൺസിൻ, അയോവ, കൊളറാഡോ തുടങ്ങി 18 സംസ്ഥാനങ്ങളിൽ ശരാശരി വില ഒരു ഗാലന് 2.75 ഡോളറിൽ താഴെയാണ്.

Share Email
LATEST excelnclexrn
More Articles
Top