മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെതിരെയുള്ള ചിത്രം യഥാർത്ഥമെന്ന് വെളിപ്പെടുത്തൽ; പുതിയ ഇമെയിൽ രേഖകൾ പുറത്ത്

മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെതിരെയുള്ള ചിത്രം യഥാർത്ഥമെന്ന് വെളിപ്പെടുത്തൽ; പുതിയ ഇമെയിൽ രേഖകൾ പുറത്ത്

ലണ്ടൻ/വാഷിംഗ്ടൺ: എപ്‌സ്റ്റീന്‍റെ ലൈംഗികക്കടത്തിന് ഇരയായ വിർജീനിയ ജുഫ്രേയും ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവും ഒന്നിച്ചുള്ള പ്രശസ്തമായ ചിത്രം യഥാർത്ഥമാണെന്ന് ഉറപ്പിക്കുന്ന പുതിയ ഇമെയിൽ വിവരങ്ങൾ പുറത്തുവന്നു. വിർജീനിയയുടെ അരക്കെട്ടിൽ കൈചേർത്ത് നിൽക്കുന്ന ആൻഡ്രൂവിന്റെ ചിത്രം വ്യാജമാണെന്നും കൃത്രിമമായി നിർമ്മിച്ചതാണെന്നുമാണ് രാജകുമാരൻ ഇത്രയും കാലം വാദിച്ചിരുന്നത്. എന്നാൽ എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ 2015-ൽ അയച്ച ഒരു ഇമെയിൽ ഈ വാദങ്ങളെ പൊളിക്കുന്നതാണ്.

2015 ജനുവരിയിൽ “ജി. മാക്‌സ്‌വെൽ” എന്ന പേരിൽ നിന്ന് എപ്‌സ്റ്റീന് അയച്ച ഇമെയിലിൽ, വിർജീനിയ ജുഫ്രേ ലണ്ടനിൽ വെച്ച് ആൻഡ്രൂ രാജകുമാരൻ ഉൾപ്പെടെയുള്ള തന്റെ സുഹൃത്തുക്കളെ കണ്ടിരുന്നതായി പറയുന്നുണ്ട്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണിക്കുന്നതിനായി വിർജീനിയ അന്ന് എടുത്ത ഫോട്ടോയാണിതെന്നാണ് ഇമെയിലിൽ പറയുന്നത്.

ചിത്രം യഥാർത്ഥമാണെന്ന് സമ്മതിക്കുമ്പോഴും, തന്റെ വീട്ടിൽ വെച്ച് തെറ്റായ രീതിയിലുള്ള ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് മാക്‌സ്‌വെൽ ഇമെയിലിൽ അവകാശപ്പെടുന്നത്. നിലവിൽ കുട്ടികളെ ലൈംഗികക്കടത്തിന് ഇരയാക്കിയ കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് മാക്‌സ്‌വെൽ. ഈ ചിത്രം എടുത്ത ലണ്ടനിലെ വീട്ടിൽ വെച്ച് താൻ പതിനേഴാം വയസ്സിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് വിർജീനിയ ജുഫ്രേ പരാതി നൽകിയിരുന്നത്. ചിത്രം യഥാർത്ഥമാണെന്ന് തെളിയുന്നത് ആൻഡ്രൂ രാജകുമാരന്റെ മുൻകാല വാദങ്ങൾ പച്ചക്കള്ളമാണെന്ന് ഉറപ്പിക്കുന്നതാണ്.

Share Email
LATEST excelnclexrn
More Articles
Top