ഒരു ദിവസം 50 പേർക്ക് മാത്രം ഇരുവശങ്ങളിലേക്കും കടക്കാം; റഫാ അതിർത്തി തുറന്നു, ഗാസയിൽ പ്രതീക്ഷയുടെ നാമ്പുകൾ

ഒരു ദിവസം 50 പേർക്ക് മാത്രം ഇരുവശങ്ങളിലേക്കും കടക്കാം; റഫാ അതിർത്തി തുറന്നു, ഗാസയിൽ പ്രതീക്ഷയുടെ നാമ്പുകൾ

ഒരു ദിവസം 50 പേർക്ക് മാത്ര ഇരുവശങ്ങളിലേക്കും കടക്കാം; റഫാ അതിർത്തി തുറന്നു, ഗാസയിൽ പ്രതീക്ഷയുടെ നാമ്പുകൾജറുസലേം: ഗാസയിലെ ജനങ്ങളുടെ ഏക ‘പുറംലോക കവാടമായ’ റഫാ അതിർത്തി ഭാഗികമായി തുറന്നു. 2024 മെയ് മാസത്തിൽ ഇസ്രായേൽ സൈന്യം ഈ പ്രദേശം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ അതിർത്തി തുറക്കുന്നത്. ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടത്തിന്‍റെ സമാപനമായാണ് ഈ നടപടി. ആദ്യ ഘട്ടത്തിൽ ഒരു ദിവസം 50 പേർക്ക് മാത്രമാണ് ഇരുവശങ്ങളിലേക്കും കടക്കാൻ അനുമതിയുള്ളത്. (ചില റിപ്പോർട്ടുകൾ പ്രകാരം 150 പേർക്ക് ഗാസയ്ക്ക് പുറത്തേക്ക് പോകാൻ അനുമതി ലഭിച്ചേക്കാം, എന്നാൽ പ്രവേശനം 50 ആയി തുടരും).

മാരകമായ രോഗങ്ങൾ ബാധിച്ചവർക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കുമാണ് നിലവിൽ മുൻഗണന. ഓരോ രോഗിക്കൊപ്പവും രണ്ട് സഹായികളെ അനുവദിക്കും. യൂറോപ്യൻ യൂണിയന്‍റെ അതിർത്തി സംരക്ഷണ ഏജന്‍റുകളും ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് അതിർത്തിയിലെ പരിശോധനകൾ നടത്തുന്നത്. ഇപ്പോൾ ആളുകൾക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. വാണിജ്യ ചരക്കുകൾ കടത്തിവിടാൻ അനുമതിയില്ല.

ഗാസയിലെ ആകെ ജനസംഖ്യയായ 20 ലക്ഷത്തിലധികം ആളുകൾക്ക് ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമാണ് റഫാ. ഇതിനോടകം തന്നെ ഏകദേശം 20,000 രോഗികൾ അടിയന്തര ചികിത്സയ്ക്കായി അതിർത്തി തുറക്കുന്നത് കാത്തിരിക്കുന്നുണ്ട്. “പലരും ചികിത്സ കിട്ടാതെ മരിച്ചുപോയി, ഞാനും ഒരുപക്ഷേ നാളെയോ മറ്റന്നാളോ മരിച്ചേക്കാം” – ഡെയ്‌ർ അൽ-ബലായിലെ അൽ-അഖ്സ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഇബ്രാഹിം അൽ-ബത്രാന്റെ ഈ വാക്കുകൾ അവിടുത്തെ ഭീകരമായ അവസ്ഥ വ്യക്തമാക്കുന്നു.

Share Email
LATEST excelnclexrn
More Articles
Top