മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു, ഐസിയുവിൽ

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു, ഐസിയുവിൽ

കാസർകോട് എളേരിത്തട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നിലവിൽ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന് പുറത്ത് പന്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.
കളിക്കിടെ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Share Email
LATEST excelnclexrn
Top