തിരുവനന്തപുരം: കേരളം ആരുഭരിക്കുമെന്നറിയാന്‍ മൂന്നു ദിനങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ ഇന്നലെ പുറത്തു വന്ന എല്ലാ എക്‌സിറ്റ് പോളുകളും യുഡിഎഫ് അധികാരം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ യുഡിഎഫ് ക്യാമ്പ് കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. ഇതോടെ അണിയറ നീക്കങ്ങളും സജീവമായി. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും എക്‌സിറ്റ് പോള്‍ ഫലത്തിനുമപ്പുറമുള വിജയമായിരിക്കും യുഡിഎഫ് നേടുകയെന്നാണ് അവരുടെ വിലയിരുത്തല്‍.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനു പിന്നാലെ ഇടതു ക്യാമ്പില്‍ നിരാശ പ്രകടമായി. അപ്പോഴും എക്‌സിറ്റ് പോളിനെ കണക്കാക്കെണ്ടെന്നും ഇടതു മുന്നണി അധികാരത്തിലെത്തുമെന്നുമാണ് ഇടതു ക്യാമ്പുകള്‍ പറയുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഒന്നും ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷം നല്കുന്നില്ല.
പുറത്ത് വന്ന ഒന്‍പതു സര്‍വേകളും യുഡിഎഫിനു ഭരണം പ്രവചിക്കു ന്നു.സ ര്‍വേകളില്‍ മുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന സീറ്റുകള്‍ക്ക് അപ്പുറമുളള ജനവിധി ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രമുഖ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോളുകള്‍. യുഡിഎഫ് 90 സീറ്റുകള്‍ വരെ നേടുമെന്നു ആക്‌സിസ് മൈ ഇന്ത്യയും ദേശ് കാ വെര്‍ഡിക്ടും പറയുന്നു. പരമാവധി 69 സീറ്റുകള്‍ വരെയാണ് എല്‍ഡിഎഫിനുള്ള സാധ്യതയെന്നാണ് ഇവരുടെ പ്രവചനം. യുഡിഎഫ് 71 മുതല്‍ 79 സീറ്റുകള്‍ വരെ നേടു മെന്ന് പി മാര്‍ക്ക് ഏജന്‍സിയുടെ എക്‌സിറ്റ് പോള്‍.പറയുന്നു. പീപ്പിള്‍സ് സര്‍വേയില്‍ 62 മുതല്‍ 69 സീറ്റുകള്‍ വരെ ഇടതു മുന്നണിക്കും 85 സീറ്റ് യുഡിഎഫിനും പ്രവചിക്കുന്നു. മധ്യകേരളത്തില്‍ യുഡിഎഫ്‌സര്‍വാധിപത്യമെന്നാണ് ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോള്‍. വടക്കന്‍ കേരളത്തിലും യുഡിഎഫ് ആധിപത്യം. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈയെന്നുമാണ് പ്രവചനം.
ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷം സര്‍വേകളും പറയുന്നു. യുഡിഎഫി ന്റെ മുഖ്യമന്ത്രി ചര്‍ച്ച സജീവമായ കോണ്‍ഗ്രസില്‍ കൂടുതല്‍ പേര്‍ പിന്തുണച്ചത് വി ഡി സതീശനെ. 21 ശതമാനം പേരാണ് സതീശന്‍ മുഖ്യമന്ത്രിയാവണമെന്ന നിലപാട് സ്വീകരിച്ചത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നു എട്ടു ശതമാനവും കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നു മൂന്നു ശതമാനവും പേര്‍ അഭിപ്രായപ്പെട്ടു.
All predictions are in favor of UDF: Regardless of exit poll results, LDF: Movements are active in the ranks















