മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ തോക്കുധാരിയുടെ വെടിയേറ്റ് കനേഡിയന്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. മെക്‌സിക്കോ സിറ്റിയുടെ വടക്കുഭാഗത്തുള്ള പിരമിഡുകള്‍ക്ക് സമീപത്തുവെച്ചാണ് തോക്കുധാരിയുടെ വെടിവെയ്പ് ഉണ്ടായത്. ഒരു കനേഡിയന്‍ ിനോദസഞ്ചാരി കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മെക്‌സിക്കോ സര്‍ക്കാരിന്റെ അറിയിപ്പുപ്രകാരം, ചരിത്രപ്രസിദ്ധമായ മെക്‌സിക്കോ തലസ്ഥാനത്തുനിന്ന് ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിക്കുമ്പോള്‍ എത്തിച്ചേരുന്ന പ്രദേശത്ത് പിരമിഡ് സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.പ്രാദേശിക സര്‍ക്കാരിന്റെ വിവരമനുസരിച്ച്, നാല് പേര്‍ക്ക് വെടിയേറ്റ് പരിക്കേറ്റു; രണ്ടുപേര്‍ വീഴ്ച മൂലം പരിക്കേറ്റു. പരിക്കേറ്റവരില്‍ കൊളംബിയ, റഷ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ മെക്‌സിക്കോ പ്രസിഡന്റ് ക്ല്യൂഡിയ ഷിന്ബം വെടിവെപ്പിനെക്കുറിച്ച് അന്വേണം പ്രഖ്യാപിച്ചു
Canadian tourist shot dead by gunman in Mexico; six people from Colombia, Canada, and Russia injured













