പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്താമെന്നു ചൈന

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്താമെന്നു ചൈന

ബീജിംഗ്: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനും മേഖലയില്‍ കൂടുതല്‍ സമാധാനം ഉണ്ടാക്കുന്നതിനുമായി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സന്നദ്ധമാ ണെന്നു ചൈന. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രധാനമന്ത്രി ലീ ച്യാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ തരത്തിലുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുഎഇയിലെ ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ചൈനീസ് പ്രഘാനമന്ത്രി ആവശ്യപ്പെട്ടു.

മൂന്നു ദിവസത്തെ ചൈന സന്ദര്‍ശനത്തിനായി എത്തിയ കിരീടാവകാശി ഊര്‍ജ സഹകരണത്തിന്റെ അടിസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഊര്‍ജ സംഭരണം, ഹൈഡ്രജന്‍, പുതിയ ഊര്‍ജ വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകളില്‍ ചര്‍ച്ച നടത്തി. വ്യാപാര വ്യാപ്തി വര്‍ധിപ്പിക്കുകയും പുതിയ വളര്‍ച്ചാ സാധ്യതകള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ലീ, നിര്‍മിതി ബുദ്ധി , ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, പുരോഗമന നിര്‍മാണം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ യുഎഇയുടെ കൂടുതല്‍ നിക്ഷേപങ്ങളെ സ്വാഗതം ചെയ്തു. പരസ്പര വിവര വിനിമയസൗകര്യങ്ങള്‍, ധനകാര്യം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തി വ്യാപാരവും നിക്ഷേപവും കൂടുതല്‍ എളുപ്പമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള ബന്ധ വികസനത്തിന് യുഎഇ വലിയ പ്രാധാന്യം നല്‍കുന്നതായി കിരീടാവകാശി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ചൈന നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎഇയില്‍ ഉള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

China says it may intervene further to resolve tensions in the Middle East

Share Email
LATEST
Top