തൃശൂർ മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 12 ആയി ഉയർന്നു. അഞ്ച് ഏക്കറിലുണ്ടായിരുന്ന എട്ട് വെടിപുരകളിൽ അഞ്ചെണ്ണം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ 13 പേർ ചികിത്സയിലാണ്; ഇതിൽ അഞ്ചുപേർ ബേൺ ഐസിയുവിൽ ഗുരുതരാവസ്ഥയിലും ഒരാൾ വെന്റിലേറ്ററിലുമാണ്.
സ്ഥലത്ത് ഇപ്പോഴും തീ പൂർണ്ണമായും അണഞ്ഞിട്ടില്ലാത്തതിനാൽ എറണാകുളത്ത് നിന്ന് റോബോട്ടിക് സംവിധാനം എത്തിച്ച് തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്. സുരക്ഷാ കാരണങ്ങളാൽ ആരും അപകടസ്ഥലത്തേക്ക് വരരുതെന്ന് മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ കളക്ടർ, റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.
Death toll in Thrissur fireworks mishap rises to 12; RDO probe ordered











