വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ ദേവസ്വങ്ങൾ: അന്തിമ തീരുമാനം ഇന്ന് 

വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ ദേവസ്വങ്ങൾ: അന്തിമ തീരുമാനം ഇന്ന് 

തൃശൂര്‍: പടക്ക നിർമ്മാണ പുരയിൽ സ്ഫോടനം ഉണ്ടായി നിരവധിപേർ കൊല്ല പ്പെട്ട സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി  നടത്തണമെന്ന് ദേവസ്വങ്ങൾ.  പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ്  ആചാരപരമായ ചടങ്ങുകളോടെയും കുടമാറ്റത്തോടെയും  പൂരം നടത്താൻ ധാരണയായത്. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരു മാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാ രെയും അറിയിക്കും. 

പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് തീരുമാനം അറിയിച്ചത്..പൂരം ആചാരപരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വവും അറിയി ച്ചിരിക്കു ന്നത്. 24വരെ ദുഃഖാചരണവും അതിനു ശേഷം പൂരം നടത്തണമെന്നുമാണ് തിരുവ മ്പാടി ദേവസ്വത്തിന്റെ നിലപാട്.

ഇന്ന് നടക്കുന്ന യോഗത്തില്‍ ഈ തീരു മാനം അറിയിക്കും.  സംസ്ഥാന തലത്തില്‍ മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും. തൃശൂര്‍ കലക്ടറേറ്റില്‍ വച്ചാണ് യോഗം നടക്കുക. ഇതിലെടുക്കുന്ന തീരുമാനമെന്തായാലും അതുമായി മുന്നോട്ട് പോകാന്‍ തയ്യാറാ ണെന്ന് പാറമേക്കാവ് ദേവസ്വം പ്രതിനി ധികള്‍ അറിയിച്ചു.

പൂരത്തിന് തിരുവമ്പാടി വിഭാഗ ത്തിനു വേണ്ടി വെടിക്കെ ട്ടുസാമഗ്രികള്‍ നിര്‍മി ച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്ഫോ ടനമുണ്ടായത്. 14 പേര്‍ കൊല്ലപ്പെടുകയും. 12 പേര്‍ ഗുരുതരമായി പരിക്കേറ്റ  മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. 

Devaswoms to hold Thrissur Pooram without fireworks: Final decision today

Share Email
LATEST
More Articles
Top