പാമ്പുകടിയേറ്റ് എട്ടുവയസുകാരന്ദാരുണാന്ത്യം: രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മരണപ്പെട്ടത് രണ്ടു കുട്ടികള്‍

പാമ്പുകടിയേറ്റ് എട്ടുവയസുകാരന്ദാരുണാന്ത്യം: രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് മരണപ്പെട്ടത് രണ്ടു കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റു രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. തിരുവ നന്തപുരത്ത്ഇന്നു പുലര്‍ച്ചെ  എട്ടുവയസ്സു കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍  മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളു ടെ മകന്‍ ദിക്ഷലാണ് മരിച്ചത്.

കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോ ടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രി യില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടി..

കഴിഞ്ഞ ദിവസം തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് ആല്‍ജോ എന്ന കുട്ടി മരണപ്പെട്ടിരുന്നു. ആല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Eight-year-old boy dies tragically after being bitten by a snake: Two children die in the state in two days

Share Email
LATEST
Top