തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായത് വൻ സ്ഫോടനം; ആറ് മരണം സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായത് വൻ സ്ഫോടനം; ആറ് മരണം സ്ഥിരീകരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 6 തൊഴിലാളികൾ കൊല്ലപ്പെട്ടു. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്. അഞ്ച് താൽക്കാലിക പുരകളിലേക്കും തീ പടർന്നതോടെ സ്ഫോടന പരമ്പരയുണ്ടാവുകയും പ്രദേശം പൂർണ്ണമായി തകരുകയും ചെയ്തു. നിലവിൽ 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊഴിലാളികൾ ചിതറിത്തെറിച്ചതായും പാടത്തുനിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പുക നിറഞ്ഞതും തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു. അപകടസമയത്ത് എത്രപേർ ജോലിയിലുണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Share Email
LATEST
Top