ടെഹ്റാൻ: നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യമല്ല പാക്കിസ്ഥാനെന്ന് ഇറാൻഅ മേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ അനുയോജ്യമായ രാജ്യമല്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായി പറഞ്ഞു.
പാകിസ്താൻ ഇറാൻ്റെ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണെങ്കിലും അമേരിക്കൻ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന അവർക്ക്മധ്യസ്ഥതയ്ക്കുള്ള കഴിവില്ല
അമേരിക്കയെ പരസ്യമായി വിമർശിക്കാൻ ഇസ്ലാമാബാദ് തയ്യാറല്ലെന്നും ലെബനൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടും പാകിസ്താൻ മൗനം പാലിക്കു കയാണെന്നും അദ്ദേഹം ആരോ പിച്ചു. ഒരു മധ്യസ്ഥൻ നിഷ്പക്ഷ നായിരിക്കണം, എപ്പോഴും ഒരു വശത്തേക്ക് മാത്രം ചാഞ്ഞു നിൽക്കുന്ന വരാക രുതെന്നും റെസായി പറഞ്ഞു.
Iran says Pakistan not suitable to mediate in diplomatic talks















