വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇറാന്‍ ടീമിനു പങ്കെടുക്കാമെന്നും എന്നാല്‍ ഇസ്‌ളാമിക് റവല്യൂഷണറി ഗാര്‍ഡ് ക്രോപ്‌സ്(ഐആര്‍ജിസി) ബന്ധമുള്ളവരെ ടീമിനൊപ്പം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും യുഎസ്എ. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്‍ ടീം അമേരിക്കയിലെത്തുന്നതില്‍ യുഎസിന് എതിര്‍പ്പില്ല. എന്നാല്‍ ഐആര്‍ജിസിയുമായി ബന്ധമുള്ളവരെ ടീമിനൊപ്പം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.. വരുന്ന ജൂണ്‍ 11 മുതല്‍ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായിട്ടാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്.ഇറാന്‍ ടീം വരരുതെന്നു യുഎസ് പറഞ്ഞിട്ടില്ലെന്നും പ്രസിഡന്‍് ട്രംപ് നടത്തിയ പ്രസ്താവന കായികതാരങ്ങളെ ബാധിക്കില്ലെന്നും റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രംപിന്റെ അനൗദ്യോഗിക പ്രതിനിധിയായ പാവ്‌ലോ സാംപോളി മുമ്പ്, ഇറാനിന് പകരം ഇറ്റലി ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ നിലവിലെ പ്രശ്‌നം ഇറാനിലെ ടീമല്ലെന്നും അവരോടൊപ്പം വരാന്‍ ശ്രമിക്കുന്ന ചിലര്‍ക്ക് ഐആര്‍ജിസി ബന്ധമുളളവരെന്നതാണെന്നും റൂബിയോ പറഞ്ഞു. അത്തരക്കാരെ ഞങ്ങള്‍ അനുവദിക്കില്ല.
ഇവരെ പത്രപ്രവര്‍ത്തകര്‍’ അല്ലെങ്കില്‍ ‘ട്രെയിനര്‍മാര്‍’ എന്ന പേരില്‍ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ കഴിയില്ല, നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്നോ വിലക്കപ്പെടുമെന്നോ സൂചനകളില്ല. ഇറാന്‍- അമേരിക്ക യുദ്ധം ആരംഭിച്ചതിന് പിന്നാലെ, ഗ്രൂപ്പ് മത്സരങ്ങള്‍ യുഎസില്‍ നിന്ന് മെക്‌സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു.
Iran team may travel to the United States to play in the World Cup: USA says IRGC-linked individuals should not be with the team















