വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പാക്കിസ്ഥാനിലേക്ക് പോകുന്നില്ലെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇറാനുമായുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതത സംഘം ഇസ്‌ളാമാ ബാദി ലേക്ക് പോകുമെന്നയാിരുന്നു നേരതതെ അറിയിച്ചിരുന്നത്. എന്നാല്‍ ഇറാന്റെ ഭാഗത്തു നിന്നും സമാധാന ചര്‍ച്ച സംബന്ധിച്ച് ഏകോപിതമായ ഒരു നിര്‍ദേശം വരാത്ത സാഹ ചര്യത്തി ലാണ് വാന്‍സും സംഘവും പാക്കിസ്ഥാനിലേയ്ക്കുള്ള യാത്ര ഉപേക്ഷിച്ച തെ ന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചു നീട്ടി വെയ്ക്കുക യാണെന്നും ഇറാനില്‍ നിന്നും സമാധാന ചര്‍ച്ച സംബന്ധിച്ച് ഏകോ പിതമായ ഒരു നിര്‍ദേശത്തിനായി കാത്തിരിക്കയാണെന്നും പ്രസിഡന്റ് ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് വാന്‍സിന്റെ യാത്ര ഉപേക്ഷിച്ചുകൊണ്ടുള്ള സ്ഥിരീകരണം പുറത്തുവിട്ടത്. അമേരിക്ക തീരുമാനം പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയേല്‍ ബക്വായി പറഞ്ഞിരുന്നു
.അമേരിക്കയുടെ ഭാഗത്തു നിന്നും സമാധാന ചര്‍ച്ച സംബന്ധിച്ച പരവിരുദ്ധമായ നിലപാടുകളാണ് ഇതിനു കാരണമമെന്ന ഇറാനിയന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ ഇസ്മയേലി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന നടപടികളാണ് തുടക്കം മുതല്‍ അമേരിക്ക സ്വീകരിച്ചത്. നാവിക ഉപരോധം പോലുള്ള നടപടികളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ബക്വായി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണെന്ന് കരുതുന്ന സാഹചര്യത്തില്‍ മാത്രം ഇറാന്‍ നയതന്ത്ര ചര്‍ച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
J.D. Vance will not go to Pakistan: White House confirms













