തൃശൂര്‍ വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 14 ലക്ഷം നഷ്ടപരിഹാരം

തൃശൂര്‍ വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 14 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. 14 ലക്ഷം രൂപ സഹായത്തില്‍ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവ ദിച്ചിട്ടുള്ളത്. ബാക്കി നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദി ക്കും.  

തൃശൂര്‍ പൂരം നടത്തുന്ന കാര്യത്തില്‍ ഇരു ദേവസ്വങ്ങളുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും തീരുമാനങ്ങള്‍ കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് ധാരണ. പൂരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുക്കില്ല. പൂരം നടത്തിപ്പ് ആലോചിക്കാനായി മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള ഉന്നതതലയോഗം നാളെ നടക്കുമെന്നു ദേവസ്വം മന്ത്രി വ്യക്തമാക്കി

Judicial inquiry into the explosion at the Thrissur fireworks display: 14 lakh compensation to the families of the deceased

Share Email
LATEST
More Articles
Top