മംബൈ: മുംബൈയില്‍ രണ്ടു സുരക്ഷാ ഗാര്‍ഡകളെ കുത്തിപ്പരിക്കേല്പിച്ച വ്യക്തി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ആളെന്നു റിപ്പോര്‍ട്ട്. ജൈബ് അന്‍സാരി എന്ന 31 കാരനാണ ഗാര്‍ഡുകള്‍ക്ക് നേരം ആക്രമണം നടത്തിയത്. 2019 വരെ അമേരിക്കയിലായിരുന്ന അന്‍സാരി തുടര്‍ന്നാണ നാട്ടിലേക്ക് തിരികെ എത്തിയത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ അമേരിക്കയിലാണ് താമസം.
ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, അന്‍സാരി മുംബൈയിലെ മീര റോഡില്‍ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മേയ് അഞ്ചിനകം വീട് ഒഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴി ഐഎസ ഐഎസ് ഐഎസുമായി അനുബന്ധമായ ഉള്ളടക്കങ്ങളും വീഡിയോകളും അദ്ദേഹം നിരന്തരം കാണാറുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രധാന ഭാഗമായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. നിര്‍മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തിനരികില്‍ സുരക്ഷാ ഗാര്‍ഡുകളായ രാജ്കുമാര്‍ മിശ്രയെയും സുബ്രതോ സെനെയും സമീപിച്ച അന്‍സാരി, കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് ആരോപണം.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ 90 മിനിറ്റിനുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സംസ്ഥാന ആന്റി-ടെററിസം സ്‌ക്വാഡിന് (അഠട) കൈമാറി.
പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുറ്റസൂചനകള്‍ നല്‍കുന്ന രേഖകളും വീഡിയോകളും കണ്ടെത്തി
Man who stabbed two security guards in Mumbai was a US returnee















