ഐസിഇ കസ്റ്റഡിയില്‍ മെക്‌സിക്കന്‍ യുവാവ് കൊല്ലപ്പെട്ടു: ഇതുവരെ കസ്റ്റഡിയില്‍ മരണപ്പെട്ടത് 47 പേര്‍

ഐസിഇ കസ്റ്റഡിയില്‍ മെക്‌സിക്കന്‍ യുവാവ് കൊല്ലപ്പെട്ടു: ഇതുവരെ കസ്റ്റഡിയില്‍ മരണപ്പെട്ടത് 47 പേര്‍

ലൂസിയാന: ട്രംപ് ഭരണകാലത്ത് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) കസ്റ്റഡിയില്‍ മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ അലെഹാന്‍ഡ്രോ കബ്രേര ക്ലെമെന്റെ (49) ആണ് ലൂസിയാനയിലെ ഐസിഇ കേന്ദ്രമായ വിന്‍ കറക്ഷണല്‍ സെന്ററില്‍ വച്ച് മരണപ്പെട്ടത്.

സെന്ററില്‍ കബ്രേരയെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് തുടര്‍ന്ന് സമീപത്തെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയതായും രാവിലെ 8:51-ന് സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ കബ്രേരയുടെ മരണം സ്ഥിരീകരിച്ചതായും ഐസിഇ പറയുന്നു. കുടിയേറ്റ നിയന്ത്രണം ശക്തമാക്കിയതിനു ശേഷം ഐസിഇ കസ്റ്റഡിയില്‍ മരിച്ച 15-ാമത്തെ മെക്‌സിക്കന്‍ പൗരനാണ് കബ്രേര.

കഴിഞ്ഞ മാസം മെക്‌സിക്കന്‍ നയതന്ത്രജ്ഞയായ വനീസ ക്ലാവ റൂയിസ് ഈ മരണങ്ങള്‍ ഭരണകൂട ഭീകരതവെളിവാക്കുന്നതാണെന്നും അംഗീകരിക്കാനാവത്ത നീക്കങ്ങളെന്നും പ്രതികരിച്ചിരുന്നു.മരണപ്പെട്ട കബ്രേര മയക്കുമരുന്നു കൈവശം വെച്ചതിനും ഗാര്‍ഹീക പീഡനത്തിനുമുള്‍പ്പെടെയുളള കേസുകളില്‍ പ്രതിയെന്നാണ് ഐസിഇ പറയുനന്ത്. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴി്ഞ്ഞിട്ടില്ല.

ഐസിഇ കസ്റ്റഡിയില്‍ മരണങ്ങള്‍ വര്‍ധിച്ചതിനൊപ്പം, ഫെഡറല്‍ കുടിയേറ്റ തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവു പുളളികളുടെ എണ്ണം അപൂര്‍വമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ തടങ്കലില്‍ കഴിയുന്നവരുടെ എണ്ണം 70,000 ആയി ഉയര്‍ന്നു . 23 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Mexican man killed in ICE custody: 47 people have died in custody so far

Share Email
LATEST
Top