കാലിഫോര്‍ണിയ: അമിത ഡോസില്‍ ഫെന്റനില്‍ മരുന്നു നല്കി രണ്ടു വയസുകാരിയായ കുഞ്ഞു മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. കാലിഫോര്‍ണിയയിലെ ഒരു വീട്ടില്‍ രണ്ടു വയസുകാരി മരണപ്പെട്ട സംഭവത്തിലാണ് രണ്ടു മാസത്തിനു ശേഷം മാതാപിതാക്കള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണി ബ്രോക്കി ജെന്‍കിസ് വിധി പ്രസ്താവിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യ ജീവനു വിലകല്പിക്കാത്ത നിലപാടാണ് കാട്ടിയതാണെന്ന് ജില്ലാ അറ്റോര്‍ണി വിധി പ്രസ്താവനയില്‍ വ്യക്തമാക്കി.
മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് പ്രകാരം അമിത ഡോസില്‍ ഫെന്റനില്‍ കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിച്ചതാണ് മരണ കാരണമെന്നു വ്യക്തമായി.
ഫെബ്രുവരി 12-നു രാവിലെ, കുട്ടി ശ്വസിക്കുന്നില്ലെന്ന 911 കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി. സംഭവസ്ഥലത്ത് തന്നെ കുട്ടിയെ മരിച്ചെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. ഫോംണ്‍ കോള്‍ വരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ കുഞ്ഞു മരണപ്പെട്ടതായി പരിശോധനയില്‍ വ്യക്തമാക്കി.
കുട്ടിയുടെ മാതാവായ മിഷെല്‍ പ്രൈസിനെയും, അവളുടെ പങ്കാളിയായ സ്റ്റീവ് റാമിറസിനെയും ആദ്യം കുട്ടിയെ അപകടത്തിലാക്കല്‍, ഫെന്റനില്‍ കൈവശം വയ്ക്കല്‍, ലഹരി ഉപകരണങ്ങള്‍ കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട്, ഈ കേസില്‍ ഭേദഗതി ചെയ്ത് ഇരുവര്‍ക്കു നേരെ രണ്ടാം ഡിഗ്രി കൊലക്കുറ്റം കൂടി ചേര്‍ത്തതായികോടതി അറിയിച്ചു. പുതിയ കുറ്റപത്രവുമായി ബന്ധപ്പെട്ട കോടതിവാദത്തില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്, ജഡ്ജി ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.
സംഭവസ്ഥലത്ത് ലഹരി ഉപയോഗ ഉപകരണങ്ങളും ഫെന്റനിലും തുറന്ന നിലയില്‍ കിടന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പരിശോധനയില്‍ കുഞ്ഞിന്റെ രക്തത്തില്‍ ഫെന്റനിലിനൊപ്പം നലോക്‌സോണ്‍ (ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍, റാമിറസ് സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും, അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതിരോധം കാട്ടി ഒരു പൊലീസുകാരനെ പരിക്കേല്‍പ്പിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇയാളുകെ കൈയിലും സൈക്കിളില്‍ ഘടിപ്പിച്ച ബാഗിലും ലഹരി ഉപയോഗ ഉപകരണങ്ങള്‍ കണ്ടെത്തി.
Mother and partner charged with murder in fentanyl overdose that killed baby













