പാലക്കാട്: ഏറെ വിവാദമായ പാലക്കാട്ടെ വോട്ടിനു പണം സംഭവത്തില്‍ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെയും പരാതിക്കാരുടേയും മൊഴി രേഖപ്പെടുത്തി. ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മേധാവിയായ ജില്ലാ കളക്ടറാണ് ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിശബദ്ധ പ്രചാരണ ദിവസത്തില്‍ വോട്ടര്‍ക്ക് പണംനല്‍കിയെന്ന സംഭവത്തിലാണ് പരാതിക്കാരുടെയും ആരോപണ വിധേയരുടെ യും മൊഴി രേഖപ്പെടുത്തിയത് . ബിജെപി സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാക്ക് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് യുഡിഎഫിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ്് സി ബാലന്‍, ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍എംആര്‍ റസാക്ക്, എന്നിവര്‍ പരാതി നല്‍കിയിരുന്നു. ഇവരെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന ബിജെപി. നേതാവും പാലക്കാട് നഗരസഭാ മുന്‍ അധ്യക്ഷയുമായ പ്രമീളാ ശശിധരന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എന്‍ വിനേഷ്, റിനില്‍, മുഹമ്മദ് ഷാ, മേഘ, വിമോദ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
അതേസമയം, പണം ലഭിച്ചെന്ന് പരാതിയില്‍പ്പറയുന്ന കണ്ണാടി തരുവക്കുറുശ്ശി പടിഞ്ഞാമുറി നാകുണ്ണിനിവാസില്‍ ദേവു, മകന്‍ പ്രകാശന്‍ എന്നിവര്‍ മൊഴിനല്‍കാനെത്തിയില്ല. മൊഴികളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കകം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറും.
Palakkad money-for-vote controversy: Statements of Shobha Surendran and complainants recorded













