കൂട്ടായ്മയാണ് ശക്തിയെന്നു ചാള്‍സ് രാജകുമാരന്‍: യുഎസ് കോണ്‍ഗ്രസില്‍ ഗംഭീര പ്രസംഗം

കൂട്ടായ്മയാണ് ശക്തിയെന്നു ചാള്‍സ് രാജകുമാരന്‍: യുഎസ് കോണ്‍ഗ്രസില്‍ ഗംഭീര പ്രസംഗം

വാഷിംഗ്ടണ്‍: കൂട്ടായ്മ അതാണ് ശക്തിയെന്നു ചാള്‍സ് മൂന്നാമന്‍ രാജകുമാരന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുളള പ്രസംഗത്തിലായിരുന്നു ചാള്‍സ് രാജകുമാരന്റെ ഈ പരാമര്‍ശം. അമേരിക്കയും ബ്രിട്ടണും തമ്മിലുളള ഐക്യവും പരസ്പര പങ്കാളിത്തവും ഊന്നിപ്പറഞ്ഞുള്ള പ്രസംഗമായിരുന്നു ചാള്‍സ് നടത്തിയത്.

കടുത്ത രാഷ്ട്രീയ ഭിന്നത പ്രകടമാകാറുള്ള യുഎസ് കോണ്‍ഗ്രസില്‍ അപൂര്‍വമായി കാണുന്ന ഐക്യത്തിന്റെ ദൃശ്യമായിരുന്നു ചൊവ്വാഴ്ച്ച കണ്ടത്. രാജകുമാരന്റെ പ്രസംഗത്തെ കരഘോഷത്തോയെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. ചില പരാമര്‍ശങ്ങള്‍ ചിരി പടര്‍ത്തി.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങളും പൂര്‍ണമായി എത്തിയിരുന്നു.ചാള്‍സിന്റെ പ്രസംഗത്തിനിടെ ആരും ഉറങ്ങുകയോ ഇറങ്ങിപ്പോവുകയോ ചെയതില്ല.രാജാവിന്റെ പ്രസംഗം പ്രത്യാശയും ഐക്യവും നിറഞ്ഞതായിരുന്നവെന്നും രാജ്യത്തിനകത്തും പുറത്തും അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ ഐക്യം ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമാണ് എന്ന് കോണ്‍ഗ്രസിലെ പലരും അഭിപ്രായപ്പെട്ടു. നാറ്റോയുടെ പ്രാധാന്യത്തെയും രാജാവ് എടുത്തുപറഞ്ഞു. പ്രസിഡന്റ് ട്രംപ് നാറ്റോയെ വിമര്‍ശിച്ച പശ്ചാത്തലത്തില്‍ രാജാവിന്റെ നാറ്റോ ആനുകൂല നിലപാട് ഏറെ ശ്രദ്ധേയമാണ്. നാറ്റോ സഖ്യത്തിന്റെ പ്രാധാന്യം ശക്തമായി ചൂണ്ടിക്കാട്ടി. സംയുക്ത പ്രതിരോ ധത്തിനും സുരക്ഷയ്ക്കുമായി കോണ്‍ഗ്രസ് വീണ്ടും പ്രതിജ്ഞാ ബദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നമ്മുടെ പൊതുവായ മൂല്യങ്ങള്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും മാത്രമല്ല, സമൃദ്ധിക്കും അടിസ്ഥാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

9/11 ആക്രമണങ്ങള്‍ക്ക് ശേഷം ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്ക സഖ്യകക്ഷികളെ വിളിച്ചപ്പോള്‍ നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രയോഗിച്ച ഏക അവസരവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.അന്ന് ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു; ഇന്നും നില്‍ക്കുന്നു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ലോകത്തിലെ വിവിധ സംഘര്‍ഷ മേഖലകളിലും അതേ ഐക്യം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രയിന് പിന്തുണ നല്‍കണമെന്ന് പറഞ്ഞപ്പോള്‍ സഭ വീണ്ടും കൈയടികളോടെ പ്രതികരിച്ചു.

Prince Charles says unity is strength: Great speech in US Congress

Share Email
LATEST excelnclexrn
More Articles
Top