ഡാളസ്/ അനിക്കാട് :അനിക്കാട് ഈസ്റ്റ് കുന്നേല്‍മുറിയില്‍ സെബാസ്റ്റ്യന്‍ കെ. തോമസ് (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
ചങ്ങനാശ്ശേരി മണമേല്‍ കുടുംബാംഗമായ റോസമ്മ സെബാസ്റ്റ്യനാണ് പരേതന്റെ ഭാര്യ.
മക്കള്‍:
സുരേഷ് സെബാസ്റ്റ്യന്‍ (ഭാര്യ: സീമ)
സുജ തോമസ് (ഭര്‍ത്താവ്: തോമസ് വര്‍ക്കി)
റോസ് ആന്റണി (ഭര്‍ത്താവ്: ആന്റണി ജോസഫ്)
സിസ്റ്റര്‍ ബെറ്റ്‌സി കുന്നേല്‍മുറിയില്‍ (SABS)
സീമ സെബാസ്റ്റ്യന്‍ (ഭര്‍ത്താവ്: ക്രിസ്റ്റി ജോസഫ്)
സുഭാഷ് സെബാസ്റ്റ്യന്‍ (ഭാര്യ: രമ്യ)
സുനില്‍ സെബാസ്റ്റ്യന്‍ (ഭാര്യ: റിതു)
പരേതനായ ജോണ്‍ തോമസ്, തോമസ് തോമസ് (ഫ്‌ലോറിഡ), ആലി ജെയിംസ് (ന്യൂജേഴ്സി), മേരി ദോസ് (വിര്‍ജീനിയ), പരേതനായ ജോസഫ് തോമസ്, ചിന്നമ്മ ജോസഫ് (ന്യൂയോര്‍ക്ക്), ട്രേസി ദേവസ്യാ (ടെക്‌സസ്), പരേതനായ ജോര്‍ജ് ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.
കൊച്ചുമക്കള്‍:അലക്‌സിസ്, ഹാന, ലിയോ, ഹെയ്ഡി, ക്രിഷ, കെവിന്‍, ഇസബെല്‍, ലോഗന്‍, സനായ, നോറ, ഫിലിപ്പ്, സീയോന്‍ എന്നിങ്ങനെ പന്ത്രണ്ട് കൊച്ചുമക്കളുണ്ട്.
സംസ്‌കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങള്‍ക്ക്
ബെന്നി ജോണ്‍ ഡാളസ് 214 517 6775
വാര്‍ത്ത: ബെന്നി ജോണ്‍
Sebastian K. Thomas (89) passed away in Kunnelmurri















