Caritas hospital

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് : ട്രംപിന്റെ പ്രതികരണം

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് :  ട്രംപിന്റെ പ്രതികരണം

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് പരിഭ്രാന്തിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചും സ്ഥിതിഗതികൾ വിശദീകരിച്ചും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ആദ്യ പ്രതികരണം നടത്തിയത്.

സിക്രട്ട് സർവീസും മറ്റ് സുരക്ഷാ ഏജൻസികളും അതിവേഗത്തിലും ധീരമായും പ്രവർത്തിച്ചുവെന്ന് ട്രംപ് കുറിച്ചു. “ഡിസിയിൽ ഇതൊരു പ്രത്യേക സായാഹ്നമായിരുന്നു. സിക്രട്ട് സർവീസും നിയമപാലകരും മികച്ച രീതിയിലാണ് പ്രവർത്തിച്ചത്,” അദ്ദേഹം പറഞ്ഞു.

വെടിയുതിർത്ത അക്രമിയെ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയതായും താനും കുടുംബവും സുരക്ഷിതരാണെന്നും ട്രംപ് സ്ഥിരീകരിച്ചു.

അക്രമിയെ പിടികൂടിയ സാഹചര്യത്തിൽ പരിപാടി നിശ്ചയിച്ച പ്രകാരം തന്നെ തുടരാൻ താൻ ശുപാർശ ചെയ്തിരുന്നതായി ട്രംപ് വെളിപ്പെടുത്തി. എന്നാൽ സുരക്ഷാ കാരണങ്ങളാലും പ്രോട്ടോക്കോൾ പ്രകാരവും ചടങ്ങ് നിർത്തിവെക്കാനാണ് നിയമപാലകർ നിർദ്ദേശിച്ചത്.

സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Share Email
LATEST excelnclexrn
Top