വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മേയ് ഒന്നു മുതല്‍ മൂന്നുവരെ

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മേയ് ഒന്നു മുതല്‍ മൂന്നുവരെ

പി പി ചെറിയാന്‍
ഡാലസ് : ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മേയ് ഒന്നു മുതല്‍ മൂന്നുവരെ നടക്കും.വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താല്‍ ശ്രെദ്ധേയവുമാണ്.

ഏപ്രില്‍ 26, ഞായറാഴ്ച രാവിലെ 9:15നു പ്രഭാത നമസ്‌കാരവും വി. കുര്‍ബാനക്കും ശേഷം 11:45 യോടുകൂടി വെരി റവ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ആഭിമുഖ്യത്തില്‍ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ‘സൊഹദോ കാദീശോ’ (വിശുദ്ധ രക്തസാക്ഷി) എന്ന ആല്‍ബത്തിന്റെ ടീസര്‍ പ്രകാശനം ചടങ്ങില്‍ വച്ച് ഇടവക വികാരി നിര്‍വഹിച്ചു. റവ. ഫാദര്‍ തോമസ് മാത്യു രചനയും ജോജോ ജോര്‍ജ് സംവിധാനവും നിര്‍വഹിച്ച ഈ ആല്‍ബം ആലപിച്ചിരിക്കുന്നത് ഇടവക ഗായകസംഘമാണ്. പെരുന്നാള്‍ ദിവസം ആല്‍ബം പൂര്‍ണ്ണരൂപത്തില്‍ പ്രകാശനം ചെയ്യും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ‘കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി’ സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കേരളീയ തനിമയില്‍ നടത്തിയ കൊടിമര ഘോഷയാത്ര പ്രവാസി മലയാളികള്‍ക്കും വിശ്വാസികള്‍ക്കും നൊസ്റ്റാള്‍ജിക് ആയ ഒരു വേറിട്ട അനുഭവമായി മാറി.

ഈ കൊല്ലം പെരുന്നാളിനു മുഖ്യാഥിതി ആയി എത്തുന്നത് സൗത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഇവാനിയോസ് മെത്രാപൊലീത്തയും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയും ന്യൂയോര്‍ക് സെന്റ് വ്‌ളാദിമിര്‍ സെമിനാരി പ്രൊഫെസറും ന്യൂയോര്‍ക് Bronx St. Mary’s ഇടവക വികാരിയുമായ റെവ ഫാ. Dr. വര്‍ഗീസ് ദാനിയേല്‍ ആണ്.

മെയ് ഒന്ന് വെള്ളിായാഴ്ച്ച വൈകുന്നേരം 6.45നും ശനിയാഴ്ച്ച വൈകുന്നേരം 6.45 നും സന്ധ്യ പ്രാര്‍ത്ഥനയും, ഗാന ശശ്രുഷയെ തുടര്‍ന്ന് സുവിശേഷ പ്രഭാഷണം ഉണ്ടായിരിക്കുന്നതുമാണ്. ശനിയാഴ്ച എട്ടിന് അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോട് ഭക്തി നിര്‍ഭരമായ റാസയും, ആശിര്‍വാദവും നേര്‍ച്ച വിളബും ഉണ്ടായിരിക്കും. അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നാടന്‍ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും 4 മണി മുതല്‍ ഉണ്ടായിരിക്കുന്നതാണ് എന്ന് 2026 ഭരണ സമിതി അറിയിച്ചു.

മെയ് 4, ഞായര്‍ 8:45 am പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, റാസ, നേര്‍ച്ചവിളമ്പ് എന്നിവയെ തുടര്‍ന്ന് കൊടി ഇറക്കി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തിയോടും ഭംഗിയായും കൊണ്ടാടുവാന്‍ എല്ലാ വിശ്വാസ സമൂഹത്തിന്റെയും പ്രാര്‍ത്ഥന ഉണ്ടാകണമേയെന്നു ഇടവക വികാരി വെരി റവ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി രാജന്‍ ജോര്‍ജ്, ട്രഷറര്‍ അലക്‌സ് പള്ളിവാതുക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുന്നാള്‍ കണ്‍വീനര്‍ എബ്രഹാം സി. ചാക്കോ (214) 604-0340 ബന്ധപ്പെടാവുന്നതാണ്.

The feast of Saint Geevarghese Sahada will be celebrated at St. George Orthodox Church in Irving from May 1st to 3rd.
Share Email
Top