ന്യൂഡല്‍ഹി: വിനോദസഞ്ചാര വീസയിലെത്തി ഇന്ത്യയില്‍ മതപ്രസംഗം നടത്തിയ തിന് മൂന്നു അമേരിക്കന്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.
നല്കിയ വിസയിലെ അനുവദനീയമല്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണഅ പൂനെ സിറ്റി പോലീസ് മൂന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ‘ഇന്ത്യ വിടാനുളള നോട്ടീസ് നല്കിയത്. മെയ് 10 നകം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചു. മൂന്ന് അമേരിക്കന്‍ പൗരന്‍മാര്‍ ഏപ്രില്‍ 19 നും ഏപ്രില്‍ 21 നും ഇടയില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ പ്രവേശിച്ചതായി പോലീസ് പറഞ്ഞു.
മൂന്ന് പേരും മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്തതാതി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ മതപരമായ പ്രസംഗത്തിലും പഠിപ്പിക്കലിലും ഏര്‍പ്പെട്ടതിലൂടെ വിസ വ്യവസ്ഥകള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഏപ്രില്‍ 27 ന് പൂനെയിലെ ശുക്രവാര്‍ പേത്ത് പ്രദേശത്ത് വെച്ച് ഒരു സ്വകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച് മൂവരും ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളിലുള്ള ലഘുലേഖകള്‍ നല്‍കിയതായി ആരോപിക്കപ്പെടുന്നു. തങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
പൂനെ പോലീസിലെ ഫോറിനേഴ്സ് രജിസ്‌ട്രേഷന്‍ ഓഫീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യ വിടാനുളള നോട്ടീസ് നല്കി.
Three American citizens ordered to leave India for preaching on tourist visas















