വയനാട്: മുത്തങ്ങായില്‍ പോലീസികാരന്‍ കൊല്ലപ്പെട്ട കേസില്‍ വിധി പ്രതാവിച്ചു. 35 പ്രതികള്‍ കുറ്റക്കാരല്ലെന്നു കോടതി മുത്തങ്ങാ ആദിവാസി സമരത്തിനിടെയാണ് വിനോദ് എന്ന പോലീസുകാരന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 23 വര്‍ഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.
ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദന്‍ ആണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കെ വി വിനോദ് എന്ന പൊലീസുകാരന്‍ കൊല്ലപ്പെട്ടത്.
2001ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാം എന്നുള്ള ഉറപ്പ്. മൂന്നുവര്‍ഷം കഴിഞ്ഞും പാലിക്കാത്തതിനാൽ ജനുവരിയില്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു.
എണ്ണൂറിലേറെ ആദിവാസികള്‍ ഇവര്‍ക്കൊപ്പം ഇതേ ഭൂമിയില്‍ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയില്‍ സമരക്കാര്‍ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരന്‍ ആയിരുന്നു അന്ന് വനംമന്ത്രി. ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഒടുവില്‍ ഫെബ്രുവരി 19ന് പൊലീസ് നടപടി ആരംഭിച്ചു. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികള്‍ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരന്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാര്‍ന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു.
സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപെട്ടു. 57 പേര്‍ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലില്‍ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസില്‍ പ്രതിചേര്‍ത്തു. ഇതില്‍ 13 പേര്‍ വിചാരണ നീണ്ട 23 വര്‍ഷത്തിനിടെ മരിച്ചു. സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യര്‍ത്ഥന അനുസരിച്ചാണ് വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പി മാര്‍ക്ക് ഉള്‍പ്പെടെ കേസില്‍ സാക്ഷികള്‍ ആയിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇത് പൊലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്‌സാക്ഷികള്‍ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം. സംഭവം നടന്ന് 15 വര്‍ഷത്തിനുശേഷം 2018ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
Verdict in the case of the policeman killed in the Muthanga protest: All the accused acquitted















