ട്രംപും പുടിനും 90 മിനിറ്റ് ഫോണ്‍ സംഭാഷണം: ഇാന്‍ യുദ്ധവും യുക്രയിന്‍ സംഘര്‍ഷവും ചര്‍ച്ചയായി

ട്രംപും പുടിനും 90 മിനിറ്റ് ഫോണ്‍ സംഭാഷണം: ഇാന്‍ യുദ്ധവും യുക്രയിന്‍ സംഘര്‍ഷവും ചര്‍ച്ചയായി

വാഷിംഗടണ്‍:അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നിര്‍ണായക ചര്‍ച്ച .90 മിനിറ്റോളം നീണ്ടു നിന്ന ഫോണ്‍ സംഭാഷണണമാണ് ഇരുവരും തമ്മില്‍ നടത്തിയത്.
ഇറാന്‍ യുദ്ധം, യുക്രയിന്‍ സംഘര്‍ഷം, വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട ചടങ്ങിലുണ്ടായ വെടിവെപ്പ് തുടങ്ങി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സംഭാഷണം ‘സൗഹൃദപരവും ബിസിനസ്സ് രീതിയിലുള്ളതും’ ആയിരുന്നുവെന്ന് റഷ്യ വിശേഷിപ്പിച്ചു.

വാഷിംഗ്ടണിലെ ഉന്നതതല ചടങ്ങിനിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ പുടിന്‍ അപലപിക്കുകയും ട്രംപിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ റഷ്യന്‍ നേതാവ് പിന്തുണച്ചു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇറാന്‍ വിഷയത്തില്‍ പുടിന്‍ ചില നിര്‍ദ്ദേശങ്ങള്‍ ട്രംപിന് മുന്നില്‍ വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രയിന്‍ വിഷയത്തില്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള കരാറിന് അടുത്തെത്തിയതായി ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷ വേളയില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന പുടിന്റെ നിര്‍ദ്ദേശത്തോട് ട്രംപ് അനുകൂലമയാി പ്രതികരിച്ചതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ഊര്‍ജ്ജ സഹകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.പ്രസിഡന്റ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് പുടിന്റെ ഫോണ്‍ കോള്‍ എത്തിയത്.

Trump and Putin had a 90-minute phone conversation: Iran war and Ukraine conflict discussed

Share Email
LATEST excelnclexrn
Top