വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖ ത്തിലാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മില്‍ ടെലഫോണില്‍ സംസാരി ച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം മികച്ച രീതിയിലാണ് രാജ്യം ഭരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ എന്റെ സുഹൃത്തായ നരേന്ദ്ര മോദിയുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ വളരെ മികച്ച ഒരു സംഭാഷണമാണ് നടന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ച് മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്റെ സുഹൃത്തായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ഒരു കോള്‍ ലഭിച്ചു. എല്ലാ മേഖലകളിലും നമ്മുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി കുറിച്ചു.
പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികളും പ്രധാനപ്പെട്ട സമുദ്രപാതകളുടെ സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും തുറന്നിടേണ്ടതിന്റെ പ്രാധാന്യം സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. ആഗോള ഊര്‍ജ്ജ വിപണിയെ ബാധിക്കുന്ന നിര്‍ണ്ണായക പാതയാണിത്. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോറും ഈ ചര്‍ച്ചയെ വളരെ ഗുണപരവും ഫലപ്രദവുമായ സംഭാഷണമെന്ന് വിശേഷിപ്പിച്ചു.
ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇസ്രായേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ട്രംപ് മുന്‍കൈയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുമായുള്ള ചര്‍ച്ചയും നടന്നത്. ആണവ കരാര്‍ വിഷയത്തില്‍ ഇറാനുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുന്ന പശ്ചാത്തല ത്തില്‍ ഇന്ത്യയുമായുള്ള ഈ ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
നേര ത്തെ ഇറാന്‍ യുറേനിയം കൈമാറാന്‍ സമ്മതിച്ചതായും ഉടമ്പടി ഉടന്‍ ഉണ്ടായേക്കാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
Trump praises Prime Minister Narendra Modi













