പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ച് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയതായി ട്രംപ്

പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ച് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയതായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ച് നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന ചര്‍ച്ചക ള്‍ക്കായുള്ള ശ്രമം തുടരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടിവെയ്ക്കുന്നതെന്നു ട്രംപ് പറഞ്ഞു. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം തുടരും.

ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കണമെന്നു ആവശ്യപ്പെട്ടതെന്നും ഇചനുസരിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് സിഎന്‍എന്നിനു നല്കിയ അഭിമുഖത്തില്‍ വെടിനിര്‍ത്തല്‍ നീട്ടിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമാധാന കരാര്‍ ആയില്ലെങ്കില്‍ ഇറാനെതിരേ ബോംബ് ആക്രമണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇതിനു പിന്നാലെയാണ് ട്രംപ് നിലപാട് മാറ്റിയത്. ഫെബ്രുവരി 28 ന് ആണ് ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനു നേരെ ആക്രമണം ആരംഭിച്ചത്.

ഇറാന്‍ പരമാധികാരി ആയത്തുളള അലി ഖമേനി ഉള്‍പ്പെടെ രാജ്യത്തിന്‍െ പല ഉന്നതരെ വധിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ വലിയ തോതിലുള്ള ബോംബ് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇറാനുമായുള്ള യുദ്ദം അവസാനിക്കുമെന്നായിരുന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ വാക്കുകള്‍ ഒന്നും ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Trump says ceasefire with Iran extended at Pakistan’s request

Share Email
LATEST excelnclexrn
Top