ഇറാനെ മെരുക്കാന്‍ നേരിട്ടുള്ള സൈനീക നടപടികളെക്കാള്‍ നല്ലത് ഉപരോധമെന്നു ട്രംപ്

ഇറാനെ മെരുക്കാന്‍ നേരിട്ടുള്ള സൈനീക നടപടികളെക്കാള്‍ നല്ലത് ഉപരോധമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ പുതിയ നീക്കങ്ങളുമായി ട്രംപ് ഭരണകൂടം. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തെക്കാള്‍ ഇറാനെ തകര്‍ക്കാന്‍ ഉപരോ ധമാണ് നല്ലമാര്‍ഗമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്‌സി യോസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാ ക്കിയത്.ആണവ വിഷയത്തില്‍ ഇറാനില്‍ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്നും ട്രംപ് പറഞ്ഞു. നാവിക ഉപരോധത്ോടെ ഇറാന്‍ ശ്വാസം മുട്ടിയ സ്ഥിതിയിലാണെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ഇറാനില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കുന്നതു വരെ അമേരിക്ക യുദ്ധത്തില്‍ നിന്നും പിന്മാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് വ്യക്തമാക്കി. യു എസ് കോണ്‍ഗ്രസിന്റ ഹൗസ് ആംഡ് സര്‍വീസസിലെ ഹിയറിംഗില്‍ ചോദ്യങ്ങ ള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹെഗ്‌സേത്ത്. ഇറാന്‍ യുദ്ധം അമേരിക്കയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞ അദേഹം യുദ്ധം എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കിയില്ല. എന്നാല്‍ ഉപരോധം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നു ഇറാന്‍ മുന്നറിയിപ്പ് നല്കി. നയതന്ത്ര ചര്‍ച്ച നടക്കുന്നതിനാലാണ് ഇതുവരെ ഇറാന്റെ ഭാഗത്തുനിന്നും പ്രകോപനങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും ഇറാന്‍ സൈനീക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.


ഇത്തരമൊരു സ്ഥിതി ആഗോള വ്യാപാര പാതകളെയും മേഖലയിലെ സുരക്ഷയെയും ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെ സാമ്പത്തികമായി തകര്‍ത്ത് ആഭ്യന്തരമായി ഭിന്നിപ്പുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു.

Trump says sanctions are better than direct military action to tame Iran

Share Email
LATEST excelnclexrn
Top