വെടിവെയ്പ് പ്രതി മാനസീക രോഗിയെന്നു ട്രംപ്

വെടിവെയ്പ് പ്രതി മാനസീക രോഗിയെന്നു ട്രംപ്

വാഷിംഗ്ടണ്‍: താന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഡിന്നറിനിടെ വെടിവെയ്പ് നടത്തിയത് മാനസീക രോഗിയെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.പ്രതിയെ ‘മാനസികരോഗി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജെഫ്രി എപ്സ്റ്റീന്‍ കേസുമായി തന്റെ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള നീക്കങ്ങളെ പൂര്‍ണ്ണമായും തള്ളി.

ഞാന്‍ ഒരു ബലാത്സംഗക്കാരനോ പീഡകനോ അല്ല. എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ നിന്നും ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടതാണ്. ഇതിലൊ ക്കെ യഥാര്‍ത്ഥത്തില്‍ പങ്കുള്ളത് രാഷ്ട്രീയ എതിരാളികള്‍ക്കാണെന്നും ട്രംപ് വ്യക്തമാ ക്കി. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്റെ രാഷ്ട്രീയ ശത്രു ക്കളുടെ പങ്കാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും പങ്കെടു ത്ത ചടങ്ങിലേക്കാണ് കോള്‍ ടോമസ് അല്ലന്‍ (31) എന്നയാള്‍ അതിക്രമിച്ചു കയ റാന്‍ ശ്രമിച്ചതും വെടിവെപ്പ് നടത്തിയതും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ ഇയാളെ കീഴടക്കി. ആക്രമ ണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹം നിലവില്‍ സുഖം പ്രാപിച്ചുവരുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതി ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളെ ലക്ഷ്യം വെച്ചാണ് എത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ പറഞ്ഞു. പ്രതിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും യാത്രാ രേഖകളും പരിശോധിച്ചുവരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയൊരു ദുരന്തം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.

Trump says shooting suspect is mentally ill

Share Email
Top