സമാധാനക്കരാറിനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളില്‍ അതൃപ്തിയുമായി ട്രംപ്

സമാധാനക്കരാറിനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളില്‍ അതൃപ്തിയുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരികക്- ഇറാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായുളള സമാധാന ചര്‍ച്ചയിലേക്കുള്ള ഇറാന്റെ പുതിയ നിര്‍ദേശങ്ങളില്‍ അതൃപ്തിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്്. മൂന്നു വ്യവസ്ഥകളാണ് ഇറാന്‍ മുന്നോട്ട് വെച്ചതെന്നാണ് പുറത്തുവ രുന്ന റിപ്പോര്‍ട്ടുകള്‍. ആണവ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ചര്ച്ചകള്‍ വെടി നിര്‍ത്തലിനു ശേഷം മതിയെന്ന നിലപാടാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്ന നിലാപാടാണ് അമേരിക്ക മുന്നോട്ടു വെയ്ക്കു ന്നത്.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം തന്നെ വേണമെന്ന വാഷിംഗ്ടണിന്റെ പ്രധാന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ട്രംപ് ഈ നിര്‍ദ്ദേശങ്ങള്‍ തള്ളാന്‍ സാധ്യതയുള്ളതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവ വിഷയം ഏതൊരു കരാറിലും കേന്ദ്രസ്ഥാനത്ത് ഉണ്ടാകണമെന്നാണ് അമേരിക്കയുടെ പക്ഷം. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുകയും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുക,അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കുകയും പ്രധാന കപ്പല്‍ പാതകള്‍ തുറന്നുനല്‍കുകയും ചെയ്യുക.ആണവ പദ്ധതിയെക്കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചുമുള്ള തര്‍ക്കവിഷയങ്ങള്‍ ഇവയ്ക്ക് ശേഷം മാത്രം ചര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

എന്നാല്‍ ഈ അഭിപ്രായത്തെ ട്രംപ് പൂര്‍ണമായും തള്ളി ഏത് കരാര്‍ ഉണ്ടായാലും ഇറാന്‍ ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ‘ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അനുവദിക്കില്ലെന്നു ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ റൂബിയോ വ്യക്തമാക്കി.അമേരിക്കയുടെ കടുത്ത നിലപാടോടെ നയതന്ത്ര നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി.

Trump unhappy with Iran’s new proposals for peace deal

Share Email
Top