pulimoottil

അമേരിക്ക- ഇറാന്‍ സംഘര്‍ഷം : കുതിച്ചുയര്‍ന്ന് എണ്ണവില

അമേരിക്ക- ഇറാന്‍ സംഘര്‍ഷം : കുതിച്ചുയര്‍ന്ന് എണ്ണവില

ന്യൂയോര്‍ക്ക്: അറുതിയില്ലാതെ അമേരിക്ക-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ എണ്ണവില കുതിച്ചുയരുന്നു രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ക്രമാതീതമയാി ഉയര്‍ന്നു. 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എണ്ണവില കുതിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 111.50 ഡോളര്‍ വരെ ഉയര്‍ന്നു. . ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന എണ്ണവില കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 119.50 ഡോളറായിരുന്നു. എന്നാല്‍ ജൂണില്‍ വിതരണം ചെയ്യേണ്ട ബ്രെന്റ് ക്രൂഡിന്റെ വില ബുധനാഴ്ച വ്യാപാരത്തിനിടെ ഈ റെക്കോഡും മറികടന്ന് 119.76 ഡോളര്‍ വരെ കുതിച്ചുയര്‍ന്നു. ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധം തുടരാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതാണ് എണ്ണവില വര്‍ധിക്കാന്‍ പ്രധാന കാരണം.

ഗള്‍ഫ് മേഖലയിലുള്ള ഉപരോധം ഇറാന് വലിയ തിരിച്ചടിയാണ്. ഇതിന് പകരമായി മറ്റ് എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി പ്രവേശിക്കുന്നതിന് ഇറാന്‍ വിലക്കേര്‍പ്പെടുത്തി. ഉപരോധം അവസാനിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇത് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കുള്ള എണ്ണ വിതരണത്തെ സാരമായി ബാധിച്ചു.

എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറയ്ക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു.കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന സൂചനകളൊന്നും തീരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത മൂന്ന് ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയുണ്ടായി.
US-Iran conflict: Oil prices soar

Share Email
Top