ജനീവ: പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് നല്കി ലോക ബാങ്ക്.അമേരി ക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലോകത്തിന് വലിയ ഭീഷണിയാകുന്നു എന്ന് ലോകബാങ്ക്.
ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതു പ്രകാരം, പശ്ചിമേഷ്യയിലെ വര്‍ദ്ധി ച്ചുവരുന്ന സംംഘര്‍ഷങ്ങള്‍ ആ ഗോള ഊര്‍ജ്ജ വിപണിയെയും മറ്റഭക്ഷ്യ വസ്തു ക്കള്‍ ഉള്‍പ്പെടെയുള്ള മറ്റു ചരക്കു വിപണി കളെയും ഭയാനകമായി ബാധിച്ചേക്കാം. യുദ്ധസാഹചര്യങ്ങള്‍ തുടരുന്നത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിന് കാരണമാകുകയും സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ മന്ദഗതിയിലാക്കുകയും ചെയ്യും.
മിഡില്‍ ഈസ്റ്റ് യുദ്ധം ആഗോള സമ്പദ് വ്യ സ്ഥയെ ഘട്ടം ഘട്ടമായാണ് ബാധിക്കു ന്നതെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദര്‍മിത് ഗില്‍ പറഞ്ഞു. ഊര്‍ജ്ജ വില വര്‍ദ്ധനവിന് പിന്നാലെ ഭക്ഷ്യവസ്തു ക്കളുടെ വിലയും ഉയരും. ഇതിന്റെ ഫലമാ യി പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുകയും കടമെടുപ്പ് ചെലവേറിയതാകുകയും ചെയ്യും. വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണത്തിനും ഇന്ധനത്തിനുമായി ചിലവഴിക്കുന്ന പാവപ്പെട്ട ജനങ്ങളെയാകും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
2026-ല്‍ വളം വില 31 ശതമാനം വര്‍ദ്ധിക്കു മെന്നും ഇത് കര്‍ഷകരുടെ വരുമാനം കുറയ്ക്കുകയും ഭാവിയിലെ കാര്‍ഷിക വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യും. യുദ്ധം നീണ്ടുപോയാല്‍ ലോകമെ മ്പാടു മുള്ള 4.5 കോടി ജനങ്ങള്‍ കടുത്ത ഭക്ഷ്യ അ രക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കുന്നു.നേരത്തെ ഐക്യരാഷ്ട്രസഭയും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ്-ഇറാന്‍ യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് അടഞ്ഞത് ഇന്ധന വിതരണ ത്തെ മാത്രമല്ല, വളം വിതരണത്തെയും തകര്‍ത്തിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാന്‍, ടാന്‍സാനിയ, കെനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് വലിയ തോതില്‍ ഭക്ഷ്യപ്രതിസന്ധി നേരിടാന്‍ സാധ്യത യുള്ളതെന്ന് എഫ്എഒ വ്യക്തമാക്കുന്നു. യുദ്ധം അവസാനിച്ചാല്‍ പോലും ഇതിന്റെ ഫലമായി ലോകത്തെ 3 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ള പ്പെടുമെ ന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
War in West Asia: World Bank warns of food crisis















