ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കും. ലോക്്‌സഭയില്‍ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിച്ച് വനിതാ സംവരണം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന്ത്. എന്നാല്‍ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നതിനെ അതിശക്തമായി എതിര്‍ക്കുമെന്നു പ്രതിപക്ഷം ഇതിനോടകം തന്നെ വ്യക്തമാക്കി.ബില്ല് മണ്ഡല പുനര്‍ നിര്‍ണയം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാക്കുന്നു എന്ന് പ്രതിപക്ഷ നിലപാട്.
വനിതകളെ ശാക്തീകരിക്കാനല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഉത്തരേന്ത്യയിലെ സീറ്റുകള്‍ കൂട്ടി അധികാരത്തിലിരിക്കാന്‍ ഇത് സര്‍ക്കാര്‍ മറയാക്കുന്നു എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അംഗങ്ങളുടെ എണ്ണം ഉയര്‍ത്താതെ നിലവിലെ 543 സീറ്റുകളില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് മാറ്റി വച്ചാല്‍ മാത്രം ഇന്ത്യ സഖ്യം അനുകൂലിക്കുമെന്നാണ് വിവരം. ബില്ല് പാസ്സാക്കാന്‍ 360 അംഗങ്ങള്‍ അനുകൂലിക്കണം. ഈ സാഹചര്യത്തില്‍ ബില്ല് നിലവില്‍ പാസാകാനുളള സാധ്യതയും കുറവാണ്.
ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയിരിക്കും എന്നേ നിലവില്‍ നിശ്ചയിച്ചിട്ടുള്ളു.
ഇതില്‍ ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചര്‍ച്ചകള്‍ക്ക് ശേഷം നിശ്ചയിക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അംഗങ്ങളുടെ ആകെ സംഖ്യ ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ളതിന്റെ പകുതി കൂടി വര്‍ധിപ്പിക്കാനാണ് ബില്ലിലെ നിര്‍ദ്ദേശമെന്നും ഈ ഫോര്‍മു സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം മുന്നോട്ടു വക്കും എന്ന സൂചനയുണ്ട്. എന്നാല്‍ ഇതിനോടും യോജിക്കില്ല എന്ന സൂചനയാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ നല്കുന്നത്.
Women’s Reservation Bill to be discussed in Lok Sabha today













